യാത്ര പറയുമ്പോൾ

കവിത : ടി.എം. നവാസ് വളാഞ്ചേരി* ചില വേർപാടുകൾ ദൈവ നിശ്ചയം എന്ന് പറഞ്ഞ് സമാധാനിക്കാൻ കഴിയാത്തതാകും. അറിയാതെ പറയാതെ ക്ഷണിക്കാതെ വേർപെടുത്താൻ എത്തുന്ന ദൈവ വിധികൾ . ഏറെ കൊതിച്ചു ഞാൻ യാത്ര ചൊല്ലാൻപുഞ്ചിരി പൂമഴ പൂമുഖമാൽഹൃത്തിൽ കിനിഞ്ഞിടും ചോര…

“ഒരു പരാജിതൻ്റെ ആത്മഗതം “

ജോയി ജോൺ പണ്ടേ ഞാൻ പരാജിതനൊര് പര്യായമാണ് ,ഏത് സദ്യയ്ക്കിരുന്നാലും നടുവ് പൊട്ടിയഇല കിട്ടുന്നവൻ,ചൂഴ്ന്നിറങ്ങുന്ന പുളിശേരീം സാമ്പാറുംഉജാല വെളുപ്പിച്ച വേഷ്ടിയിൽ,മഞ്ഞ ഏഷ്യാഭൂഖണ്ഡം വരയ്ക്കുമ്പോൾ,നിസ്സഹായനായ് ഇരുന്നു കൊടുക്കുന്നവൻഎൻ്റെ പപ്പടം മാത്രം പറപറന്ന് അങ്ങേ –പ്പന്തിയിരിക്കുന്നവൻ്റെ എച്ചി,ലിലയിൽകുത്തി നിൽക്കുംഞാൻ തിന്നുന്ന പഴത്തിൽ മാത്രമുള്ളവെള്ളപ്പുഴുക്കൾ എന്നെ…

ഒരു സ്വാഭാവികമരണത്തിൻ്റെ രസക്കൂട്ടുകൾ

അജിത്ത് ആനാരി* പനിയാണ് ആദ്യംപിന്നെ ദുർബ്ബലതപ്രായാധിക്യത്തിൽ ദന്തക്ഷയം,പിന്നെ ഭക്ഷണം ചവച്ചരയ്ക്കാനാകാഴികകാഴ്ചാഭ്രംശം, ശ്രവണഭംഗംരുചിയറിയായ്ക,കണ്ണെത്തുന്നിടത്തു കൈയെത്തായ്കനടപ്പിൽ പാദങ്ങൾ ഉറയ്ക്കായ്കആദ്യം കിഡ്നി പണിമുടക്കുംപിന്നെ കരൾ, ശേഷം പാൻക്രിയാസ്, ഒടുവിൽ ഹൃദയംഇഷ്ടഭക്ഷണങ്ങൾ ഉപേക്ഷിച്ച് നാം കരളിനും കിഡ്ണിക്കും ഐകദാർഢ്യം പ്രഖ്യാപിക്കും, പക്ഷേ അവർ പിണക്കം മാറ്റില്ല… എല്ല്…

വിധി!

ഷീജ ദീപു* എഴുതുവാൻ വ യ്യെനിക്കിനിയുമേറെചോര പുരണ്ട ചരിത്രങ്ങൾകൺ കണ്ട കാഴ്ചയിൽ കെട്ടിമറിയു ന്നുകത്തിജ്വലിക്കുന്നു കാഴ്ചകൾ മുന്നിൽആർത്തിരമ്പി അലറിയടുക്കുന്നുകർണ്ണ.കദോരമാം കോലാഹലങ്ങളിപ്പോഴുംഎഴുതുവാനാകില്ല എനിക്കി നിയുംഅസഹ്യമാംമീ കോമളിച്ചിത്രങ്ങൾവെന്തു പിടയുന്ന മാനസങ്ങളിപ്പോഴുംഅസഹിഷ്ണുതയോടെ കണ്ണടയ്ക്കുന്നുപോർവിളി കാണാനായിനിഴൽ പോലെ രൂപങ്ങൾകോർക്കുന്ന കൈയിലൊരിറ്റു പ്രാണനുംഎന്താണീ ലോകം ഇങ്ങനെയൊക്കെ?താതന്റെ നെഞ്ചകംപിളർക്കും ചുവടുമായി…

റയിൽവേ സ്റ്റേഷനിൽ

രാജേഷ് കൃഷ്ണ* രാവിലെ എട്ടുമണിക്ക് സൗത്ത് റയിൽവേ സ്റ്റേഷനിൽ സുഹൃത്ത് എത്തുമെന്ന് വിളിച്ചു പറഞ്ഞതുകൊണ്ടാണ് അവൻ്റെ ബൈക്കുമെടുത്ത് യാത്ര തിരിച്ചത്…മുന്നോട്ട് പോകുന്നതിനിടയിൽ ഇടതുവശത്തുകണ്ട പെട്രോൾ പമ്പിലേക്ക് വണ്ടി കയറ്റി…മുന്നിൽക്കണ്ട ബോക്സിനടുത്തുതന്നെ നല്ലതിരക്കായതുകൊണ്ട് അതിന് കുറച്ചകലെയുള്ള മറ്റൊരു ബോക്സിനടുത്തേക്ക് വണ്ടി വിട്ടു….ഒരു അൾട്ടോ…

സ്നേഹം

പട്ടം ശ്രീദേവിനായർ * മറക്കാതെ പോകുന്നുനാമെന്നു മാത്മാവിൻഅന്തരാള ങ്ങളിൽകാണുന്ന തീക്കനൽ!പാതി നീറുന്ന ചിന്തകൾക്കുള്ളിലായ്,പാതിയും നീറാത്ത,ഭസ്മമായ് വിങ്ങുന്നു!നീറ്റിയെടുത്താലുമൊടുങ്ങാത്തചിന്തകൾ,ഏകാന്തമായൊടുങ്ങുന്നകലെ,ചിതകളിൽ !സ്നേഹമോ,മോഹമോ,പകയോ,അതിനപ്പുറം,പേരറിയാത്തൊരുപേരിന്നകലെയോ?ആരായിരുന്നവർ?സ്വന്തമോ? ബന്ധമോ?ആരുതന്നായാലും അവരെന്നുമെൻ ബന്ധുവായ്……!നിമിഷാർദ്ധമായ് ..വീണ്ടും, പിരിയുന്നുഅന്യരായ്..നഷ്ടമാംആത്മാവിൻ,നൊമ്പരപ്പാടുമായ്..!.

രണ്ടാമൻ *

വാസുദേവൻ കെ വി* “അവൾ ഊറിച്ചിരിച്ചൂ. “പാച്ചൂ,,നിന്റെ പോസ്റ്റുകളെക്കാൾ ലൈക്കും കമന്റും കോവാലന്റെ വരികൾക്ക്.. അവിടെ നീ എന്നും രണ്ടാമൻ തന്നെ. എന്നിട്ടും എനിക്കിഷ്ടം നിന്നോട്.പാച്ചൂ എന്താണങ്ങനെ!?”.പെണ്ണെഴുതിയ തൂക്കുമര കൃതി ഉദാത്തമെന്ന് പർവ്വതീകരിച്ച് കോവാലൻ !! (കോവാലന്മാരോക്കെയും അങ്ങനെ… ) പിടലൈക്ക്…

പിതൃഹൃദയം

രാജശേഖരൻ* ഇരുളകലാനൊരു കതിരവൻ വേണംഉരുകും മനസ്സുകൾക്കാശ്വാസമേകണം.ഹൃദയത്തിൽ പ്രേമചെമ്പനീർപ്പൂ വിരിയാൻകൗതുകമാർന്നൊരു കനവിൻ മുഖം വേണം. ആകാശമാറിലെ താരകളെ തഴുകിആകാരമോഹിനി പൗർണ്ണമി മയങ്ങുന്നു.നിശയൊരു നീല കാർവർണ്ണനെന്ന പോലെഅവളുടെ പുഞ്ചിരിപ്പൂക്കളണിയുന്നു. കളമുരളീസ്വരശൃംഗാരപ്പാൽധാരകരകവിഞ്ഞകാശഗംഗയൊഴുകുന്നു.പ്രേമോഷ്മളജാത നവഗ്രഹദീപ്തമാംപ്രോജ്വലമംബരകംബളമണിയിച്ചു. സുസ്ഥിരപ്രേമമെന്നോർത്തവൾ മറന്നെല്ലാംസുസ്മിതം തൂകി ല്യാസമാടിത്തിമിർക്കവെ,നിശയോ ദ്രുതപാദരഥമേറി മാഞ്ഞു!നിശാകാമുകിയോ നിർജ്ജീവകലയായി!! വിധിയെങ്ങുമൊരുപോലെ പ്രണയിക്കുവോർക്ക്,നിധിയാംമവിച്ഛിന്നപ്രണയമസാദ്ധ്യം!സ്വപ്നാനുരാഗവസന്തങ്ങൾ…

ജെഫിന്‍ കിഴക്കേക്കുറ്റിന്റെ നിര്യാണത്തിൽ ഫൊക്കാനയുടെ ആദരാഞ്ജലികൾ.

ശ്രീകുമാർ ഉണ്ണിത്താൻ (ഫൊക്കാന ന്യൂസ് ടീം) ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റിന്റെയും, ഡോളിയുടെയും പുത്രന്‍ ജെഫിന്‍ കിഴക്കേക്കുറ്റിന്റെ (22) നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി. ചിക്കാഗോ നഗരത്തിന് സമീപം ജെഫിൻ ഓടിച്ചിരുന്ന കാർ അപകടത്തിൽ പെട്ട്…

കാശിത്തുമ്പകൾതൊഴുതുവലംവെച്ചുനിൽക്കുംപത്തുമണിപ്പൂക്കളുടെ വീട്

അശോകൻ പുത്തൂർ* സ്വപ്നങ്ങൾക്കുംഓർമ്മകൾക്കുമിടയിലൂടുള്ളകരിങ്കാല വരമ്പിലൂടെയാണ്നിറയെ പത്തുമണിപ്പൂക്കൾകുടചൂടിനിൽക്കുംഅവന്റെ വീട്ടിലേയ്ക്കുള്ള വഴി.പാതയ്ക്കിരുപുറവുംകവിതകളും പാട്ടുംപൂചൂടി കതിരിട്ടുനിൽപ്പുണ്ട്ഇന്നലെവരെകിനാക്കൾ തൊഴുതുവലംവച്ചെത്തുംതുമ്പികളുടെയും ശലഭങ്ങളുടെയുംകുളിക്കടവായിരുന്നു ഈ വീട്……….നീരുതരേണ്ടവൻ മരണപ്പെട്ടെന്നറിഞ്ഞ്തേങ്ങിക്കരഞ്ഞിരിപ്പുണ്ട് നാലുമണിപൂക്കൾ.പോസ്റ്റുമോർട്ടം കഴിഞ്ഞെത്തിയആംബുലൻസ്നോക്കിദെണ്ണിച്ചുനിൽപ്പുണ്ട് പടിക്കലെപ്ലാവ്.മഞ്ചയും കോടിയുംകണ്ട്കണ്ണിമയ്ക്കാതെ നോക്കുന്നുണ്ട്നന്ത്യാർവട്ടങ്ങൾ……….വിശപ്പ്സഹിക്കാതെഅതിരിലെ മാങ്കൊമ്പിൽബലികാത്തിരിപ്പുണ്ട്വൈലോപ്പിള്ളിയുടെ കാക്കകൾ.വാടിനിൽക്കും കരിംതെച്ചിയെകൃഷ്ണത്തുളസി തിരുമ്മിമാമൂട്ടുന്നുണ്ടൊരശോകംരാത്രി ഏറെയായിട്ടുംഅവനെക്കാണാഞ്ഞ്മുറ്റത്ത് മുട്ടുകുത്തിനടപ്പുണ്ടൊരു പിച്ചകത്തൈകരഞ്ഞു കണ്ണുകലങ്ങിയകണ്ണാന്തളികളെകണ്ണെഴുതിക്കുന്നു ചെണ്ടുമല്ലികൾമരണവീട്ടിൽചെമ്പരത്തിയാണ് ഇന്നരിവെപ്പുകാരി.ഒതുക്കലും തുടയ്ക്കലുമൊഴിയാതെവാടാമല്ലികൾ.പാതയോരത്തെചെടികളും…