കൊന്നവന്‍ കാമുകന്‍
അനിൽ ശിവശക്തി* പ്രണയമൊരു മാസ്മരികവിസ്മയ പ്രപഞ്ചതാളം.പ്രണയം നിദ്രമരിച്ചൊരുരാപ്പാടിരോദനം.പ്രണയം ഉഷ്ണം പുതച്ചുറങ്ങുംഹൃദ് വിലാപം.പ്രണയം കാമാന്ധന്‍റെഅഗ്നിതാണ്ഡവം ..കാമങ്ങള്‍ മോഹിച്ചദേഹീദാഹം പ്രണയം.കാമിനികള്‍ കത്തുന്നഭ്രമരതേങ്ങലോ പ്രണയം.കദനം തിരയെടുക്കുംസമുദ്രവിലാപമോ പ്രണയംകരതകര്‍ന്ന മൃത്തിന്‍മൗനമോഹങ്ങളോ പ്രണയം .സൗര രതിയുണരുംപ്രഭാതചന്ദ്ര വിരഹമോ പ്രണയംസ്മൃതിസൗരഭം മധുവില്‍ചാലിച്ച പവനശൃംഗാരമോ പ്രണയം.സന്ധ്യ ചാലിച്ചസിന്ദൂരമോഹമോ പ്രണയംസലില ചലനത്തിന്‍കൗമുദി പ്രഭയോ…
നാഥൂറാം കരയുന്നു.
മാധവ് കെ വാസുദേവ്* ആരോ, മുട്ടിവിളിച്ചെന് വാതിലില്പാതിരാ മയക്കത്തില് നിന്നുണര്ന്നു-ഞാന് പൊടുന്നനെ.”എഴുനേല്ക്കുക, വേഗം നേരമായ്ഗാന്ധിപ്രതിമയില് ഹാരാര്പ്പണ സമയമായ്”.വാതില് തുറന്നഞാന് ഗോഡ്സെയേ കണ്ടുനിരാലംബനായ് നിര്വികാരനായ്. ”പകയില്ല മനസ്സിൽ,ചുണ്ടിൽ ഗാന്ധിനിഷേധമില്ല,മെയ്യിൽ കാവിയുടുപ്പില്ല,കൈയിൽ നിറത്തോക്കുമില്ല….അര്ദ്ധഫക്കീറായീ മുന്നിൽനില്ക്കുന്നു നാഥൂറാം.മെല്ലെച്ചിരിക്കുന്നു,പിന്നെപ്പതുക്കെ പറയുന്നു.”അറിയുമോകുഞ്ഞേ,നിനക്കു ഞാനാരെന്ന്”.ഏഴുപത്തിമൂനാണ്ടുകൾക്കപ്പുറംഈ കൈകളില് നിറതോക്കുമായിഇന്ത്യതന് ആത്മാവിലേയ്ക്ക്തീയുണ്ടപായിച്ചു ഞാന്.“ഹേ…
🖤തടവറകൾ തീർക്കുന്നപ്രണയം🖤
സിജി സജീവ് 🌺 തടവറയിലാണ് ഞാൻ,,പ്രണയമെന്ന മരണത്തിന്റെ,തടവറയിൽ….നീ എനിക്ക് ചുറ്റും തീർത്തമായിക വലയംഅതിന്റെ പ്രവർത്തനംആരംഭിച്ചിരിക്കുന്നു..കൂരിരുട്ടിലും നിനക്കായി മാത്രംകണ്ണുകൾ മിഴിക്കെ തുറന്നു..തടവറയുടെ ചുവരുകൾപ്രാചീന ലിപികളാൽ നിറഞ്ഞു,,നിന്നെയൊർത്തെഴുതിയപരാതികൾ,പരിഭവങ്ങൾ..സമാധാനത്തിന്റെപ്രണയ രാഗങ്ങൾപകലും രാത്രിയുമറിയാതെ,ദിക്കറിയാതെ ഉറക്കെ പാടി…ഊണും ഉറക്കവുമില്ലാതെകൺതടങ്ങൾ ഇരുണ്ടു,കവിളുകളൊട്ടി,,യൗവനത്തിന്റെ തുടിപ്പുകളിൽചുളിവുകൾ വീണു,,,നീണ്ട വഴികൾകാത്തിരുന്ന പാദങ്ങൾ,ചുഴിയിലകപ്പെട്ടപോലെചുവടുകളിടറി ചുറ്റിത്തിരിഞ്ഞു…ചിന്തകൾക്ക് മേൽ,,ചിലന്തി…
”ഗാന്ധിജയന്തി”
ശിവരാജൻ കോവിലഴികം* ഓർത്തെടുക്കുവാൻ മാത്രമായിന്ത്യയിൽവന്നുപോകുന്നു ഗാന്ധിജയന്തികൾഓർമ്മയില്ലിന്നു ഭാരതപുത്രനെ,നമ്മൾകേട്ടുകേട്ടു മറന്നുപോയെപ്പൊഴോ !ഇത്രമേലാഴത്തിലിന്ത്യതന്നാത്മാവുതൊട്ടൊന്നറിഞ്ഞവരാരാരുമുണ്ടോ ?ഇന്ത്യനെന്നോതുവാനിത്രമേലർഹനാ-യില്ലില്ലയാരുമേ ചൊല്ലാം നിസ്സംശയം .ഒരു വട്ടക്കണ്ണട,യതിന്നുള്ളിൽ സൗമ്യതഒറ്റമുണ്ടും വടിയും ഗാന്ധിതൻ വേഷം !എൻജീവിതംതന്നെ എന്റെ സന്ദേശമതുചൊല്ലുവാൻ ഗാന്ധിയല്ലാതാരു പാരിതിൽ ?വിപ്ലവത്തിൻ പുതുമാർഗ്ഗ,മഹിംസയെ-ന്നാ വിശ്വയോഗി പഠിപ്പിച്ചു നമ്മളെഗ്രാമങ്ങളിൽനിന്നുതന്നെ തുടങ്ങണംനാടിൻവികസനം കേട്ടില്ലതാരുമേഒരു പുഷ്പചക്രത്തിന്നുള്ളിൽക്കുരുക്കിട്ടു…
“സ്നേഹവീട് കേരള കലാ സാഹിത്യ ഫെസ്റ്റ്”
“പതിനാല് ജില്ലകളിലെയും കലാ സാഹിത്യകാരന്മാരെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന കേരള ചരിത്രത്തിലെ ആദ്യത്തെ ശക്തമായ മത്സര പരമ്പര”ഒക്ടോബർ 15 മുതൽ സ്നേഹവീട് കേരളയുടെ 2021 കലാ സാഹിത്യ ഫെസ്റ്റിന്ആരംഭം കുറിക്കുകയാണ്. ഇക്കുറി ഫെസ്റ്റിൽ 14 ജില്ലകളിലെയുംകലാ സാഹിത്യകാരന്മാരെ സ്നേഹവീട് കേരള അണിനിരത്തുകയാണ്.…
അഹല്യ പറഞ്ഞ കഥ.
വൃന്ദ മേനോൻ🦋 നിഴലിൻ നിലാവെട്ട ചിരിയിലൊതുങ്ങിയ നിശബ്ദ മൌന പ്രതീക്ഷകളിൽ,സാന്ധ്യമഴക്കാറുകൾ മൂടിയ യിരുളിന്നാഴങ്ങളിൽ,നില്പൂ ശിലയായോരോ, യഹല്യയു൦ഭാരത സ്ത്രീ സ്വത്വബോധങ്ങളിൽ.മഞ്ഞുറയുന്ന മൌനങ്ങൾ ഭേദിച്ചട൪ത്തിശബ്ദവാഹിനികൾ തിരയുന്നവൾ.അവഗണനയുടെ ശിലാരൂപങ്ങൾ തച്ചുടച്ചുമോക്ഷാകാശങ്ങളിൽ പറക്കാൻ കൊതിക്കുന്നവൾ.ശാപാ൪ഹയോ, യീയഹല്യ ചെയ്ത തെറ്റെന്ത്ചൊല്ലുവിൻ കാലമേഘങ്ങളെ.അറിയാതെ സ്പ൪ശിച്ചാലു൦ പൊള്ളിക്കു൦തീയെന്ന പൊള്ളയാ൦ ന്യയാദ൪ശങ്ങൾചമച്ചു കാല,മീ…
വാർദ്ധക്യം
രചന : പട്ടം ശ്രീദേവിനായർ. കാലം കണിവെറ്റിലപാക്കു, നൂറു തേച്ചു…വാർദ്ധക്യമൻപോടുകാത്തിരുന്നൂ ….മാണിക്ക്യമൊത്തൊരുഓർമ്മകളെ,നീ….താലോലിച്ചാരോമൽകഥകളാക്കി..ആയിരം കഥകൾതന്നാശയങ്ങൾ നിൻമനസ്സിനുള്ളിൽ കണ്ടറിഞ്ഞു,കഥയില്ലാതായനിൻ സായന്തനം,കദനത്തിൻ കഥയായിഞാൻ എഴുതാം….!
പേടിയാണ് എനിക്ക് നിന്നെ.
(രജിത് ലീല രവീന്ദ്രൻ)* “പേടിയാണ് എനിക്ക് നിന്നെ. അത് ഞാൻ പറഞ്ഞിട്ടുണ്ടോ എപ്പോഴെങ്കിലും. എനിക്ക് ശ്വാസം വിടണം ഗോവിന്ദ്, പേടിക്കാതെ ശ്വാസം വിടണം.നീയാണ് തടസ്സം. എനിക്കെന്നെ പോലെയാകണം ഇനിയെങ്കിലും. നിനക്ക് വേണ്ട എന്നെ പോലെയല്ല, എനിക്കുവേണ്ട എന്നെപ്പോലെ.”മനു അശോകൻ സംവിധാനം ചെയ്ത…
പ്രതീക്ഷ
ഷൈല കുമാരി* പല്ലില്ലാത്ത മോണ കാട്ടിഗാന്ധിജി ചിരിക്കുന്നുവിരിമാറുനോക്കി പ്രാണനൂറ്റിഗോഡ്സേമാർ ചിരിക്കുന്നുഒരൊറ്റയിന്ത്യയെന്നസ്വപ്നം കണ്ടുണർന്നവൻഇന്ത്യ രണ്ടായെന്നു കണ്ട്മനം പൊട്ടിക്കരഞ്ഞവൻവാക്കു പോലെ ജീവിതംവരച്ചു കാട്ടിത്തന്നവൻനാടിനെ പ്രാണനായ്നെഞ്ചോടു ചേർത്തു വച്ചവൻവീണ്ടുമൊരു ഗാന്ധിതൻപിറവി കാണുവാനിനിഭാരതാംബയ്ക്കെന്നോർത്തുപ്രതീക്ഷയോടെ കാത്തിടാം.
സൂര്യനെ പ്രണയിച്ച പെൺകുട്ടി.
സലീം മുഹമ്മദ്.* സൂര്യന്റെചിരി തെളിഞ്ഞ മുഖത്തുനിന്ന്മധു നിറഞ്ഞ വാക്കുകൾഅരുവിപോലൊഴുകി.കരങ്ങൾകുളിർ കാറ്റായി തലോടി.നോക്കൊരു ബാലാർക്കനായിതഴുകി.ഒഴുക്കിലേക്കവൾനഗ്നയായിഒതുക്കുകളിറങ്ങി.ആസകലംനനഞ്ഞുകുളിർന്നു.നിർവൃതിയുടെ പരകോടിയിൽനിമീലിതയായി.സ്ഫടികതുല്യജലാശയത്തിനടിയിൽഇളകിയാടുന്ന സൂര്യനെഅവൾ ഉള്ളത്തിൽപ്രതിഷ്ഠിച്ചു.ഉച്ചിയിൽ സൂര്യൻജലകേളികഴിഞ്ഞ്ദയാരഹിതംപടിഞ്ഞാട്ടിറങ്ങി.സൂര്യന് തന്നെപ്പോലൊരുഹൃദയമുണ്ടെന്നു നിനച്ചത്അബന്ധമായിഎന്നറിയുമ്പോളേക്കുംഅവൾക്കു ചുറ്റുംഇരുട്ട് പരന്നിരുന്നു.
