അനാമിക …. Sivarajan Kovilazhikam
ആകാശപ്പരപ്പിൽ തെന്നിനീങ്ങുന്ന മേഘങ്ങളെ അവളെന്നും കൗതുകത്തോടെ നോക്കിനിൽക്കാറുണ്ട് ,അവരോട് സംസാരിക്കാറുണ്ട് .അലറിത്തിമർത്തുപെയ്തമഴ തെല്ലൊന്നുശാന്തമായതുപോലെ ,സൂര്യമുഖം മേഘങ്ങൾക്കിടയിൽ ഒളിച്ചുകളിക്കുമ്പോൾ പകലും പിണങ്ങി ഇരുട്ടുമൂടിനിൽക്കുന്നു .കാറ്റിന്റെ നേർത്തയൊച്ചയ്ക്കൊപ്പം തലയാട്ടുന്ന മരങ്ങളിൽ കുളിരുമായ് കുറുകുന്ന പക്ഷികളുടെ കൂജനം ഇടയ്ക്കിടയ്ക്ക് മർമ്മരങ്ങളായ് ഉയരുന്നുഅച്ചു കുളികഴിഞ്ഞു വന്നിട്ടും തലയിൽ…
