ദി സൈലന്റ് കില്ലർ.
കഥ : സുനി ഷാജി✍️ നെറ്റിയിൽ ആരോ അമർത്തി ചുംബിക്കുന്നതായി അനുഭവപ്പെട്ടപ്പോളാണ് ഞാൻ പിടഞ്ഞുണർന്നത്.ഗാഢനിദ്രയിലായിരുന്നതിനാൽ കണ്ണുകൾ ആയാസപ്പെട്ടു തുറക്കാൻ ശ്രമിച്ചുവെങ്കിലും സാധിക്കുന്നില്ല.വീട്ടിലെ,സ്വന്തം മുറിയിൽ തനിച്ചുറങ്ങുന്ന എന്നെയാരാണ് ചുംബിച്ചതെന്നോർത്തപ്പോൾത്തന്നെ ഉള്ളൊന്നു കാളി. അത് വെറും തോന്നൽ മാത്രമല്ലെന്ന് മുറിയിൽ നിറഞ്ഞ അസാധാരണമായ സുഗന്ധത്തിൽ…
