അയാൾ
രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍ കിനാക്കളൊക്കെ,ചെറുകണ്ണുനീർ പുഴപോലെ ഒഴുകുന്ന കാടിന്റെ, അരികിലൂടൊരുകാലം, ആനമലക്കാടുകളുടെ തേയിലത്തോട്ടത്തിൽഅയാൾ നടക്കാനിറങ്ങി……നമ്പർപാറയെന്നസംസ്ഥാനങ്ങളുടെ അതിരിൽ ആരോ അക്കങ്ങൾ കൊത്തിയിട്ട പാറപ്പുറത്തിരുന്നൂ……താഴെ അഗാഥമായ കൊക്കയാണ്….അതിലേക്കുചാടി ആത്മഹത്യ ചെയ്തവരുടെ കഥകൾ വടിവേലു പറഞ്ഞുകേട്ടിട്ടുണ്ട്…..പേരുപോലെതന്നെ വടിവേലു,നീണ്ടുമെലിഞ്ഞ്….വലുപ്പംകൂടിയ കാക്കി ഹാഫ് ട്രൗസറും ചുക്കിചുളിഞ്ഞ…