കരുണാകരപിള്ളയും പ്രസാദ ഊട്ടും.
രചന : ഗിരീഷ് പെരുവയൽ ✍️. കരുണാകരപിള്ള കരുണാനിധിയാണ്…ആർക്കെങ്കിലും വല്ലതും കൊടുക്കുന്നതിൽ അയാൾക്കൊട്ടും താല്പര്യക്കുറവോ വിരോധമോ ഇല്ല.അത് നാലാളറിയണം, അത്രയേ ഉള്ളൂ.ഫ്ലക്സ് ബോർഡും പടവുമുണ്ടെങ്കിൽ പിള്ള ഒന്നുകൂടി ഉഷാറാകും.അത് കൃത്യമായി അറിയുന്നവരാണ് അമ്പലക്കമ്മറ്റിക്കാർ. വലിയ പ്രതീക്ഷയോടെയാണവർ അതിരാവിലെ പിള്ളയുടെപടിപ്പുര താണ്ടിയത്.ബൗ.. ബൗ..ബൗബൗ……
