ചില്ലകൾ
രചന : വാസുദേവൻ. കെ. വി ✍ വാക്കുകളുടെ വാചാലതയ്ക്കപ്പുറം,മനസ്സിന്റെ മേച്ചിൽപ്പുറങ്ങളില്നാമറിയാതെ നമ്മുടെകിനാക്കള് കൂടുകൂട്ടിയചില്ലകൾഇല പൊഴിയും ശിശിരത്തിൽകിനാവുകളന്യമാക്കി നമ്മൾസ്വയം കൂടൊഴിഞ്ഞ്അനാഥമാക്കപ്പെട്ടചില്ലകള്വസന്തകാല തിരുശേഷിപ്പുകൾ അന്യമാക്കി ഗ്രീഷ്മതപമേകിയസമ്മാനങ്ങളാൽഅനക്കമറ്റ് മൌനംകൊള്ളുന്നചില്ലകൾഋതുഭേദങ്ങൾ കാത്ത് ഊഷരഭൂവാഴങ്ങളിൽജീവൻ ഒളിപ്പിച്ചുവെച്ച വേരുകൾ നൽകുന്ന പ്രതീക്ഷകളിൽമനസ്സൊതുക്കി തപം ചെയ്യുംചില്ലകൾ
