ജനനീ ജന്മദായിനീ പ്രണാമം!!
രചന : രഘുനാഥൻ കണ്ടോത്ത് ✍ ആചാര ജാടകളെ!ഔപചാരിക കാപട്യങ്ങളേ വിട!ഞാനെൻ മാതൃസവിധമണയട്ടെ!അമ്മേ!ഞങ്ങൾ മക്കൾആഘോഷമാക്കീടട്ടെ!അമ്മയ്ക്കായൊരു ദിനം!മാതൃത്വത്തിൻ മഹനീയ സുദിനം!ഞങ്ങൾതൻ ജീവനിശ്വാസങ്ങളെ‐സംഗീതസാന്ദ്രമാക്കട്ടെ‐അമ്മമാരുടെ നിസ്വനം!ഏതോ പ്രണയനിമിഷത്തിൻ‐അവാച്യ നിർവൃതിയിൽ‐ഒരു ജീവബീജമായെന്നെ,ആവാഹിച്ചു നീയമ്മേ!പ്രളയപയോധിയിൽ,പ്രജാപതിയെന്നപോൽനിൻ ഗർഭഗൃഹ സാഗരേനീന്തിക്കഴിഞ്ഞു ഞാൻ!ദശമാസങ്ങളിൽദശാസന്ധികളെത്രയോപൊരുതിക്കഴിഞ്ഞു നീ!അമ്മപ്പക്ഷിയായ്ചിറകിലൊതുക്കി നീ‐കാത്തുകൊണ്ടീലയോ!ഓർമ്മവെയ്ക്കും മുമ്പല്ലോ‐കോരിച്ചൊരിഞ്ഞു നീ സ്നേഹംവിമ്മിഷ്ടമില്ലാതിഷ്ടം കാട്ടി നീപുഞ്ചിരിയിലൊതുക്കി‐യെത്രയോ…
