വാർദ്ധക്യം.
രചന : ബിനു. ആർ* നരവീണവർധക്യത്തിന്റെചുളിവ്വീണ കൺകോണുകളിൽ വിടരുന്നസ്വപ്നങ്ങളിൽനനവൂർന്ന മഴനൂലിൻസ്പന്ദനങ്ങൾ കാണാം.. !കാലങ്ങളിൽ പിന്നോട്ടുതുഴഞ്ഞുനോക്കിയാലുംനൂറായിയിരം നിനവുകളുടെസ്പന്ദനങ്ങൾ കാണാം,ആശയുയർന്ന നിമിഷങ്ങളുടെനനവുകൾ… !വിസ്മയങ്ങളെല്ലാം തലയിലെ വെള്ളിക്കമ്പികളിൽതിളങ്ങുന്നതുകാണാം,ചിലനേരങ്ങളിൽ രാവുകളിലെചിലമ്പിക്കുന്ന മിന്നാമിന്നി വെട്ടത്തിൽ ഒരോർമ്മപ്പൂ പോൽ…!നീലജലാശയത്തിന്നടിയിൽവിരിച്ചിട്ടനീലകമ്പളം പോൽ,തിളങ്ങുന്നൂ മേലാപ്പിലെകുഞ്ഞോളങ്ങൾ പോൽ, നിലാചന്ദ്രികയിൽതിളങ്ങുന്നൂആശകൾ, വീണ്ടും മനോമുകുരത്തിൽ തെളിഞ്ഞു വരുവാനായ്….…
