” മോഹനം ” ….. Shibu N T Shibu
മോഹിനീ .. നിന്റെ മൂടുപടം അഴിച്ച് നീ പുറത്ത് വരുക, എന്റെ അനുവാദമില്ലാതേയാണ് നീ എന്റെ ഉള്ളം കവർന്നത് മയൂര നടനത്തിൻ വിസ്മയം പോലെ നിന്റെ വരവ്, എന്റെ മനസ്സിന്റെ ലോലതന്ത്രകളിൽ പുളകമേകിയിരുന്നു. അരയന്നങ്ങൾ നടന്നു വരുന്നോരഴകിൽ വിരിയും നിന്റെ ആഗമനം…