ചിത്രശലഭം.
രചന : സതിസുധാകരൻ* അമ്മ തൻ ഗർഭത്തിൽ കുഞ്ഞൊരു കീടമായ് ആരും കാണാതൊളിച്ചിരുന്നു.തളിരില നീരും അമൃതായ് ഭുജിച്ചപ്പോൾഎന്നിലെ ജീവൻ തുടിച്ചു വന്നു.ദിവസങ്ങളോരോന്ന് മാറി മറിഞ്ഞപ്പോൾ ഞാനൊരു ചിത്രശലഭമായി.പുള്ളിയുടുപ്പിട്ടുപാറി നടന്നു ഞാൻ പൂവുകൾ തേടി നാടുനീളെ !പൂന്തോപ്പിൽനുള്ളിലെ മന്ദാരപ്പൂവുകൾ, എന്നെയും മാടി വിളിച്ചു…
