രചന : ഹരിഹരൻ എൻ കെ

ജീവന്റെ വിലയെന്തെന്ന്
ഞെട്ടിപ്പിക്കുന്നൊരോർമ്മയായ്
കൊറോണ നമ്മെ പഠിപ്പിക്കാൻ
ജീവൻ സൂക്ഷിക്കയേവരും.
ജീവൻ നിലനിർത്താനായ്
ആഹരിക്കുക വേണ്ടപോൽ
ആഹാരം നേടുവാനായി
കർമ്മം ചെയ്യുകയേവരും.
കർമ്മം നല്ല കാര്യങ്ങൾ
തന്നെയാവണമോർക്കണം
കൂടെയും ചുറ്റുമുള്ളോർക്കും
നന്മ ചെയ്വതു നല്ലതാം.
നല്ല കർമ്മങ്ങൾ ചെയ്തീടിൽ
വിജയമതു നിശ്ചിതം
നീതി, ധർമ്മം, ദയാവായ്പും
വേണമെന്നതു നിശ്ചയം.
കോവിഡ് വന്നുപോയീടിൽ
ശേഷം അധികം ഈ ജീവിതം
അത്തരം ജീവിതം കിട്ടും
നമ്മൾ തിന്മകൾ ചെയ്തിടാ.
തിന്മ ചെയ്വോർ എന്നും
താഴേത്തട്ടിൽ ഗണിച്ചിടും
നമുക്കു നാം എന്നെന്നും
മേലെക്കാണുക വേണ്ടയോ.
നന്മയാം ഉറവ എന്നെന്നും
കാണണം ഹൃദയത്തിലായ്
ഹൃദയത്തിൽ തൊട്ടു ചെയ്യുന്ന
കർമ്മം നല്ലതായ് വരും.

ഹരിഹരൻ

By ivayana