മനുഷ്യമരം
രചന : പട്ടം ശ്രീദേവിനായർ ✍ അല്ലയോ മനുഷ്യമരമേ …..നിന്റെ വേരുകൾ ഭൂമിയാകുന്നനിന്റെ പുരാതനവംശത്തിലേയ്ക്കുഎത്രയും ആഴ്ന്നിറങ്ങി ,ഉറപ്പുള്ള മണ്ണിൽ നീനിൽക്കുന്നുവോ ?അതിൽ നീ അഭിമാനിക്കുന്നുവോ ?അത്രയും തന്നെ —–നീ വളരുവാൻ പ്രാപ്തനായിരിക്കുന്നു !വന്മരമാവാൻ നീ യോഗ്യതനേടിയിരിക്കുന്നു …..നിന്റെ ,ഉത്ഭവം നിന്നിൽ —അഭിമാനിതമാവുന്നു…
