ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Category: അറിയിപ്പുകൾ

പ്രതിധ്വനികൾ

രചന : ജയേഷ് പണിക്കർ✍ അകലേക്കു നീയും നടന്നു നീങ്ങിഅറിയാതെയെന്തിനോ ഞാൻ വിതുമ്പിഅകതാരിലുയരുന്ന നൊമ്പരത്തിൽഅശ്രുകണങ്ങളുതിർന്നീടവേനിറമകന്നങ്ങനെ മായുന്നമഴവില്ലിനിനിയില്ല നേരം മടങ്ങിടട്ടെ. പറയുവാനെന്തോ ബാക്കിയാക്കിപ്രിയസഖീ നീയിന്നു മറയുന്നുവോകതിരിട്ടു നിന്നൊരാ മോഹങ്ങളുംകൊഴിയുന്നിതീ മണ്ണിൽ നോവായിതാഉയരുന്നിതുള്ളിൽ പ്രതിധ്വനിയായ്ഉണർവ്വേകും നിൻ പദ സ്വനങ്ങൾഇനിയെന്നു തിരികെ വരുമരികിൽഇതളിട്ടുണർത്താൻ വസന്തമെന്നിൽ. ഇതുവരെ…

കേരളപ്പിറവി

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ ഇന്നു കേരളംപിറവികൊണ്ടൊരാ ദിനം! നമു-ക്കൊന്നടിച്ചഹോ,പൊളിച്ചു തന്നെ ഘോഷമാക്കിടാംഎത്രകണ്ടിവിടെ നാംകടത്തിൽമുങ്ങി നിൽക്കിലുംഅത്രയൊന്നുമുള്ളിൽ ദുഃഖമേറിടേണ്ട മക്കളേ വേണ്ടപോലെബാറുകൾ സുസജ്ജമാക്കി മാറ്റിയി-ങ്ങുണ്ടുരണ്ടു ചങ്കുമായി മുന്നിൽ മുഖ്യനിന്നൊരാൾആയതിൽപരം നമുക്കു വേറെയെന്തു വേണമീ-ജീവിതം സുഖസമൃദ്ധമായ് പുലർത്തുവാൻ ചിരം! ‘കേരളീയ’മാണു ചുറ്റിനും നടപ്പതൊക്കെയുംകേരളം കടക്കെണിയിലെന്നു…

അവനെ ഓർക്കുമ്പോൾ

രചന : രാജു കാഞ്ഞിരങ്ങാട്✍ അവസാനക്കോപ്പ വീഞ്ഞുമായിഅവളിരുന്നുഅവൻ വരുന്നതും കാത്ത്അവൻ്റെ വീഞ്ഞാണവൾ !നുകർന്നിട്ടില്ല അവൾഅവനെയല്ലാതെമറ്റൊരു വീഞ്ഞും !! രാവേറെയെങ്കിലുംരാ പക്ഷിപാടി നിർത്തിയെങ്കിലുംഅവൾ കാത്തിരിക്കുന്നുവീഞ്ഞിനേക്കാൾ വീര്യത്തോടെവിടരും പൂവിൻ സൗമ്യതയോടെനുരഞ്ഞുപൊന്തും മനസ്സോടെ അവസാനക്കോപ്പ വീഞ്ഞവൾനുണഞ്ഞു കൊണ്ടിരിക്കുന്നുഅവൻ്റെ ഓർമ്മകളെ കൊറിച്ചു –കൊണ്ടിരിക്കുന്നുസ്മരണകളിലൊറ്റ മാത്രയിൽതുളുമ്പി തൂവുന്നു അവൾ.

പ്രണയപ്പാന

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ പൂവിതളൊളിപൂണ്ടൊരു വേളയിൽ;ഭാവബന്ധുര സ്മേരവുമായ് സഖീ,ഞാൻ നിനക്കായ് കുറിച്ചിട്ടതൊക്കെയുംതേൻ മൊഴികളാണേവമൊന്നോർക്കുകിൽ!ആരബ്ധ പ്രണയത്തിൻ പ്രദീപ്തമായ്സാരസ്യപീയൂഷേ പുലർന്നീയെന്നിൽ;എത്രയെത്ര സുരഭിലസ്വപ്നങ്ങൾചിത്രവർണോജ്വലം ഹാ പകർന്നുനീ!മങ്ങിയ വെളിച്ചത്തിൽ മെയ്ചേർന്നുനാംഅങ്ങകലെയ,ത്താരാഗണങ്ങളെ,തിങ്ങിന കൗതുകത്തോടു കണ്ടുക-ണ്ടങ്ങനെ സല്ലപിച്ചന്നിരുന്നതുംആറ്റുവക്കത്തു തോണിയണയവേ-യൂറ്റംപൂണ്ടു തുഴഞ്ഞങ്ങു പോയതുംനാട്ടുമാവിന്റെ കൊമ്പത്തെയൂഞ്ഞാലിൽ,ആട്ടമാടി,മദിച്ചുരസിച്ചതുംഅല്ലിയാമ്പൽ കടവിലിറങ്ങി നാംമെല്ലേ,പൂക്കൾ പറിച്ചുമ്മവച്ചതുംആ മരച്ചോട്ടിലായണഞ്ഞോരോരോ,തൂമയോലും…

വി എസ്

രചന : ഷാഫി മുഹമ്മദ് റാവുത്തർ✍ കരിമ്പാറക്കരുത്തുറ്റമനസ്സിന്റെയമരത്തിൽചുടുചോരച്ചരിതങ്ങൾവരച്ചിട്ട ദ്വയാക്ഷരംഅടിമച്ചങ്ങലയ്ക്കുള്ളി-ലഭിമാനം തളച്ചപ്പോളു-യർന്ന മുഷ്ടികൾ തീർത്തസമരത്തീ കൊളുത്തിയോൻചുവപ്പാർന്ന പുലരിക്കുംകരയുന്ന മനുഷ്യർക്കുംനനുത്ത നന്മയാലുള്ളംതുറന്നിട്ട മഹാമന്ത്രംമലയാളം മറക്കാത്തരണഭേരി മുഴക്കിയഅഭിമാനക്കൊടിയേന്തുംതൊഴിലാളിപ്പിറപ്പു നീശതകവും കടന്നു നീ-നടക്കുമ്പോൾ ചരിത്രത്തി-ലെഴുതുന്നു സമത്വത്തിൻസമരങ്ങൾക്കുടയോനായ്■

എൻ്റെ പുലമ്പലുകൾ –

രചന : ജീ ആർ കവിയൂർ✍ ഹൃദയങ്ങൾ ഒന്നിക്കുന്ന മണ്ഡലത്തിൽ,സ്നേഹത്തിന്റെയും ആഗ്രഹത്തിന്റെയുംഒരു മധുര സംയോജനമുണ്ട്.ഒരു കവിയുടെ തൂലിക, വാക്കുകളിലെ സത്യം,എന്റെയും നിങ്ങളുടെയും അഭിനിവേശത്തിന്റെഒരു കഥ വരയ്ക്കുന്നു.സ്നേഹം, വളരെ ജ്വലിക്കുന്ന ഒരു ജ്വാല,ഇരുണ്ട രാത്രിയിലൂടെ നമ്മെ നയിക്കുന്നു.സൗമ്യമായ സ്പർശനങ്ങളോടും ദയയുള്ള മന്ത്രിപ്പുകളോടും കൂടി,നിന്റെ…

കൂഷ്മാണ്ഡേ, ദേവീ,തവ തൃപ്പദങ്ങളിൽ🌹

രചന : കൃഷ്ണമോഹൻ കെ പി ✍ കു,എന്ന കുറവിൻ്റെ അന്തസ്സാരത്തെയേറ്റിഉഷ്മമാം, താപത്തിൻ്റെ ഉൾക്കാഴ്ച്ചയും പേറിഅണ്ഡത്തെ ജഗത്തിന്റെ, വിഷയമായ്ക്കണ്ടിട്ടു, മാംകൂഷ്മാണ്ഡ, നിന്നെയിന്നു മനസ്സിൽ ധരിക്കുന്നൂ …..നാലാം ദിവസത്തിൽ, ഹാ,പാർവതീ ദേവീ നിൻ്റെകൂഷ്മാണ്ഡ ഭാവത്തിനെ ചിത്തത്തിലുറപ്പിച്ച്നാന്മുഖ പ്രോക്തമാകും വേദങ്ങൾ ഭജിച്ചു ഞാൻതാവക പാദാംബുജം…

സ്നേഹഗീതം

രചന : ഡോ, ബി, ഉഷാകുമാരി✍ വിജനതീരത്തൊരായിരമോർമ്മയിൽമുഴുകി ഞാൻ സ്വയം നഷ്ടമാകുമ്പോഴുംഅരികിലെത്താളിൽ കുത്തിക്കുറിച്ചുപോയ്‌അനഘസ്നേഹത്തെ വാഴ്ത്തുന്നൊരീരടി !വിരഹസംയോഗമാത്രകളെന്നുമീധരയിലാവർത്തനങ്ങളെന്നാകിലുംസരളസ്നേഹരസത്താൽ തളിർക്കട്ടെഹൃദയബന്ധങ്ങൾ,, ആർദ്രഹൃദന്തങ്ങൾ !വ്രണിതചിത്തരെ, ഉന്മാദഗ്രസ്തരെ,വിരഹതപ്തരെ, നിദ്രാവിഹീനരെ,,കവനപീയൂഷധാരയാലാവോളംകരകയറ്റുവാനെത്ര യത്നിക്കിലുംഅപരിഹാര്യമാമെത്രയോ ക്ലേശങ്ങൾഅവനിയിൽ മേല്ക്കുമേൽ പെരുകീടവേവെറുതെയെങ്കിലും മോഹിക്കയാണ് ഞാൻക്ഷിതിയിൽ കല്പകപാദപമാകുവാൻ

🪷നവരാത്ര്യാരംഭം, ശൈലപുത്രി🪷

രചന : കൃഷ്ണമോഹൻ കെ പി ✍ ശാപഗ്രസ്തരാം ജീവസമുച്ചയംശാന്തിതേടിയലയുംദശാന്തരേശീതള സ്പർശമേകുവാനായിതാശൈലപുത്രി സമാഗതയാകുന്നൂശുഭ്രവസ്ത്രവും രാജ കിരീടവുംശാന്തയായി ധരിച്ചീടുമംബികശ്വേതമാകുംഋഷഭം മുകളേറിശാശ്വതയായിട്ടെത്തുന്നു മാനസേശാരദാംബികയെത്തുന്ന നാളുകൾനവ്യമാകും നവരാത്രി നാളുകൾശങ്കരസ്മൃതിയോടെയീ ഭൂമിയിൽസംക്രമിക്കുന്നു ഐശ്വര്യദായകം…🌹

മിത്ത്

രചന : കൈപ്പിള്ളി അനിയൻ വിഷ്ണു✍ ജനിച്ചപ്പോൾഞാൻ കണ്ട രൂപംഅമ്മ തൊഴുകൈയോടെകാണുന്ന രൂപംപടർന്നു പന്തലിച്ച മാവിൻചുവട്ടിലിരുന്നുംമുത്തശ്ശി ജപിച്ച മന്ത്ര ധൗനികളിലുംആ രൂപത്തെ ഞാൻ കണ്ടു കൊണ്ടെയിരുന്നുചിലർ പറയുന്നു നിന്റെ എല്ലാവിശ്വാസങ്ങളും കാല്പനിക കഥകൾ എന്ന്പക്ഷെ എനിക്ക്കഥകൾ ഇഷ്ടമാണ്,ചില കഥാപാത്രങ്ങളെയും ഇഷ്ടമാണ്മഹാബലിയും വാമനനും…