ശുദ്ധികലശം….. Rema Devi
അഹംഭാവത്തിൻ കോട്ടയ്ക്കുള്ളിൽഅഹന്തതൻ കല്ലുകളാൽ തീർത്തമാനസക്കൊട്ടാരക്കെട്ടിനുള്ളിൽഇരുളടഞ്ഞ ഇടനാഴികളും അറകളും..കുമിഞ്ഞു കിടക്കുന്നിടനാഴികളിൽചീഞ്ഞഴുകി നാറുന്ന ചിന്തകൾ..ചിതറിക്കിടക്കുന്നറകളിലെല്ലാംചിതലരിച്ച ജീവിത മൂല്യങ്ങൾ..ധാർഷ്ട്യമോടെ വിഹരിക്കുന്നകമേഅധർമ്മങ്ങൾ യഥേഷ്ടമായ്..ആത്മപ്രകാശം ഊതിക്കെടുത്തിതിന്മകളാടിത്തകർക്കുന്നിരുട്ടിൽ..അകതാരിനെയൊന്നു ശുദ്ധമാക്കാൻഅനിവാര്യമാണൊരു ശുദ്ധികലശം..വാരിക്കളയണമോരോന്നായുള്ളിൽ-നിന്നതിനുവേണമൽപ്പനേരം കൂടി.
