Category: അറിയിപ്പുകൾ

ഓർമ്മയിലെ ഡിസംബർ”🎄”……. ഗീത മന്ദസ്‌മിത

തുലാവർഷത്തിൻ തുടർമഴത്തുള്ളിയിൽ,വൃശ്ചികത്തിൻ വ്രതശുദ്ധിയുമായ്,ആതിരനിലാവിൻ കുളിരിൽ,ക്രിസ്തുമസ്സിൻ കൈപിടിച്ചെത്തും എൻ പ്രിയ മാസമേ..,കാത്തിരുന്നൂ ഞാനെന്നും നിൻ വരവിനായ്…വേനലും വർഷവും കടന്നെത്തും നിൻ വരവേകുന്നൂകുളിർകോരും മഞ്ഞുതുള്ളിപോൽ സൗഹൃദ നിമിഷങ്ങൾ..!അവയേകുന്നുയെന്നുമെന്നിൽ ഗൃഹാതുര നൊമ്പരങ്ങൾ…!കറങ്ങും കാലചക്രത്തിൻ അവസാന ഊഴത്തിനായ്കാത്തിരിപ്പൂ നീയെന്നും ക്ഷമതൻ പര്യായമായ്..!നീയണിഞ്ഞ മഞ്ഞുകണങ്ങൾതൻ മാലകൾകൊരുത്തെടുപ്പൂ എൻ ഗതകാല…

ബെത്‌ലഹേമും കാൽവരിയും ….. ജോർജ് കക്കാട്ട്

ബെത്‌ലഹേമിലാണ് അവൻ ജനിച്ചത്അവൻ നമുക്ക് ജീവൻ നൽകിഅവൻ ഗോഗുൽത്തായെ തിരഞ്ഞെടുത്തു,ക്രൂശിന്റെ മരണത്തെ മറികടക്കാൻ.ഞാൻ വൈകുന്നേരം ബീച്ചിലൂടെ നടന്നുഅടുത്ത നഗരത്തിലൂടെ പുറത്തേക്ക്;വലുതായി ഒന്നും ഞാൻ എവിടെയും കണ്ടില്ലബെത്‌ലഹേമിനേക്കാളും ഗോഗുൽത്തായെക്കാളും.ഏഴ് അത്ഭുതങ്ങൾ എങ്ങനെയുണ്ട്പഴയ ലോകത്തിൽ നിന്ന് കൊണ്ടുപോയിഭൗമിക ശക്തിയുടെ ധിക്കാരം എങ്ങനെയാണ്സ്വർഗ്ഗശക്തിക്ക് കീഴടങ്ങുക!ഞാൻ ആഗ്രഹിക്കുന്നിടത്ത്…

തിരുപ്പിറവി …. ഗീത മന്ദസ്മിത

ഉണ്ണി പിറന്നേ ഉണ്ണിയേശു പിറന്നേഇസ്രയേലിൻ നാഥനാകും ഉണ്ണി പിറന്നേവിണ്ണിലുയർന്നേ അങ്ങു വിണ്ണിലുയർന്നേമണ്ണിൽ പ്രകാശമേകും ദിവ്യ നക്ഷത്രം(ഉണ്ണി… )ആകാശത്തിൽ മാലാഖമാർ അണിനിരന്നേആഘോഷത്തിൻ വേളയിതെന്നറിഞ്ഞിടുന്നേആധികളും വ്യാധികളും മാറ്റിടുവാൻഅനാഥർക്കു തുണയാകും ഉണ്ണി പിറന്നേ(ഉണ്ണി…)മാമലയിൽ മഞ്ഞുപെയ്യും രാത്രിയിതേമാലോകരോ കാത്തിരുന്ന പിറവിയിതേആശംസകളോതിടുന്ന സമയമല്ലോആഹ്ലാദങ്ങൾ പങ്കുവെക്കും വേളയല്ലോ(ഉണ്ണി… )🎄🌟🎈🎁🎄🎁🌟🎈🎄🎄ഗീത മന്ദസ്മിത…

ഒരു ക്രിസ്തുമസ്സ് സ്വപ്നം … … ജോർജ് കക്കാട്ട്

ഒരു മഞ്ഞുവീഴുന്ന രാത്രിയിൽഞാൻ ഇതുപോലെ സ്വപ്നം കണ്ടുപച്ച നിറത്തിലുള്ള സരളവൃക്ഷങ്ങൾ.ചുവന്ന ചെവികളുമായി ഞാൻ അമ്മയുടെ മടിയിൽ ഇരുന്നുഎന്നിട്ട് യാചിച്ചു: “എന്നെ വിട്ടുപോകരുത്!”രാവിലെ വരെ കാത്തിരിക്കാൻ ഞാൻ ആഗ്രഹിച്ചുവെളുത്ത മുഖമുള്ള ഒരു മാലാഖയുണ്ട്.ഓ ഹൃദയം, അത് ഒരു അടയാളമായിരിക്കണംക്രിസ്മസ് ട്രീ മെലിഞ്ഞത് കാണുക!ലോകമേ,…

ഒരു യാത്രമൊഴി …. Rajesh Chirakkal

വ്യസനിച്ചിരിക്കുമോ കണ്ണൻ,അറിയില്ല തന്നിൽ ലയിച്ച,ഭക്തയാം കവയിത്രി,ദേഹം വെടിഞ്ഞപ്പോൾ,സന്തോഷിച്ചിരിക്കുമോ…അവൾ തന്നിൽ ലയിച്ചപ്പോൾ,കരഞ്ഞു ജീവജാലങ്ങൾ.ഒരു പ്രകൃതി സ്നേഹികൂടി..നമുക്ക് മലയാള ലോകത്തിനു,ഇനിയില്ല നമ്മുടെ സുഗതകുമാരി.അക്ഷരങ്ങളാൽ ജാലവിദ്യ കാണിക്കും,നമ്മുടെ സഹോദരി യാത്രയായ്.,ഭൂമിയമ്മയുടെ പുത്രിക്ക്,ദൈവമേ സ്വർഗം കൊടുക്കണമേ…മിന്നി നിൽക്കട്ടെ ആ അമ്മ..വാനത്തിൽ നക്ഷത്രമായ്,ഒരു കോടി കണ്ണീർ പുഷ്പങ്ങൾ. രാജേഷ്‌.…

മഹാത്ഭുതങ്ങളിലേക്ക് ….വിഷ്ണു പകൽക്കുറി

മഹാത്ഭുതങ്ങളിലേക്ക്മിഴികൾകടംകൊടുത്തിരിക്കുന്നവൻ്റെഇന്നലെകൾകടിഞ്ഞാൺനഷ്ടപ്പെട്ടകുതിരയെപോലെയായിരുന്നുദരിദ്രനെങ്കിലുംആർഭാടത്തിന്കുറവുവരുത്താൻഅവൻ്റെയുള്ളിലെമനുഷ്യന്കഴിയുമായിരുന്നില്ലപണത്തിനുമീതെപറക്കുന്ന പരുന്താകാൻമോഹിച്ച്അവനൊടുവിൽകടംകയറിനാടുവിട്ടപ്പോഴുംഅവൻ്റെയുള്ളിലെഅഭിമാനിതെരുവിലുറങ്ങാൻവിസമ്മതിച്ചിരുന്നുപിന്നീടുള്ളഅർദ്ധരാത്രികൾഅവൻ്റെതാകാൻതസ്കരൻ്റെകുപ്പായമണിഞ്ഞുനഷ്ടപ്പെട്ടുപോയതെല്ലാംവീണ്ടെടുത്തുഇരുളിൻ്റെമാറത്ത്സ്വയം അത്ഭുതങ്ങൾസൃഷ്ടിച്ചുകൊണ്ടെയിരുന്നുകാഴ്ചകൾനഷ്ടപ്പെടുന്നതുവരെ. വിഷ്ണു പകൽക്കുറി

സാക്ഷരത. …. ബിനു ആർ.

പ്രപഞ്ചത്തിൻ അടിവേരുതേടിയിറങ്ങവേകണ്ടതവിടെയൊരു അക്ഷത്തിൽ അക്ഷരങ്ങളുടെ ഞാത്തലുകൾ,പരിണാമത്തിന്റെ കാണാമറയാത്തൊരു സ്വപ്നം പോലെ…. !സാക്ഷരങ്ങളുടെ ലോകത്തിൽ പാറിപ്പറന്നു നടക്കവേ,മുതുമുത്തശ്ശിമാരുടെ ജല്പനങ്ങളിൽപ്പോലുംകാലഹരണപ്പെട്ട സ്വപ്നങ്ങളുടെ നിഴൽക്കൂറ്റങ്ങളായിരുന്നു,കാണാത്തകാറ്റിന്റെ നീലിമപോലെ…. !സമ്പൂർണ്ണസാക്ഷരമെന്നുവാഴ്ത്തപ്പെട്ടപ്പോഴൊക്കെയുംനിറഞ്ഞനിലാവിൽ പാറിക്കളിക്കുന്ന കുഞ്ഞുപൂമ്പാറ്റകളെകണ്ടിട്ടേയില്ല ലോകം,കരിഞ്ഞയൗവ്വനങ്ങളിലെകാതരമിഴികളിൽ അക്ഷരമെന്ന സ്വപ്നം പോലുംഘനീഭവിച്ചിരുന്നതാരുമേ കണ്ടിരുന്നതുമില്ല…. !അകമേ സാക്ഷരമെന്നുപറയുമ്പോഴുംതിരിച്ചറിയപ്പെടാകാലത്തിൽ,അറിവിൻ സപ്തമഞ്ചലുകളിൽ കയറാത്തവർ,നനവില്ലാമണ്ണിലെ വിരകളെപ്പോലെയായിരുന്നു… !…

പൊൻമണി…. Kanakamma Thulaseedharan

പൂഞ്ചോലച്ചേലുള്ളപൂമുത്തോളേ..പൊന്നിളംപൂവിൻ്റെചേലൊത്തോളേ..പൊന്നാര്യൻപാടത്തെകതിരൊത്തോളേ..പൊന്നേലസിട്ടൊരുപൊന്നമ്പിളിയാളേ.താരാട്ടുപാട്ടൊന്നുതാളത്തിൽമൂളട്ടെതാളംപിടിച്ചോളൂതളിരിളം പൊന്നോളേ..താഴത്തുംതോളത്തുംചാഞ്ചാടിയാടുമ്പോൾതാനേ,നീ തുള്ളെടീതാമരപ്പൊൻമണീ.തങ്കക്കുടത്തിൻ്റെചെഞ്ചുണ്ടിൽപൂക്കുന്നതാമരമൊട്ടിനെചുംബിച്ചുണർത്തിഞാൻതാലോലമാട്ടിതാരാട്ടുമൂളുമ്പോൾതങ്കവുംമൂളുന്നുതാരാട്ടിൻചേലോടെ.തിങ്കൾക്കലമാനെകാട്ടിക്കൊതിപ്പിച്ചിട്ട്ഇങ്കുകൊടുക്കുന്നുചേലോലും ചെഞ്ചുണ്ടിൽ.തിത്തയ് തകതെയ്താളംപിടിക്കുമ്പോൾകുടുകുടെപ്പെണ്ണവൾചിരിമാല തീർക്കുന്നു.ഈണത്തിൽപാട്ടിൻ്റെഈരടിമൂളുമ്പോൾഇമയിണപൂട്ടിയുംഇമചിമ്മിനോക്കിയുംഇങ്കിനായ് കേഴുന്നുണ്ടീരടികൾഇമപൂട്ടിഉറങ്ങടിപെണ്ണാളേ….ഇതൾവീശിയുറക്കാമെൻപൊന്നോളേ… കനകംതുളസി.

പനമുടി ….. Nidhin Sivaraman

മുട്ടോളം മുടിയുണ്ടാർന്നു ഉണ്ണീടെമ്മക്ക്പനങ്കുല പോലടുന്നമുടി കണ്ടുദേശക്കാര് ശുണ്ട് കോട്ടുംമുട്ടോളം മുടി മച്ചിലെ ദേവിക്കുംമാങ്കൊത്തെ മങ്കക്കും മാത്രേള്ളൂ .ഉണ്ണീടെ അമ്മയെ ഉണ്ണി കണ്ടിട്ടില്ലഉണ്ണി പിറന്നാണ്ട് പിറന്നപ്പോ ഉണ്ണുമ്പോചോറിൽ മുടി നാരു കണ്ടെന്നു ചൊല്ലിമുടിക്ക് കുത്തി തറയിലടിച്ചു ഉണ്ണീടെ അപ്ഫൻമങ്കമ്മ പണ്ടും മിണ്ടാറില്ലപിന്നെയൊട്ടു മിണ്ടിയതുമില്ല…

മന്ദാരം…. Siji Shahul

അങ്കണനടുവിലൊരു ചെറുതറയില് മന്ദാരച്ചെടിനാമ്പിട്ടുഅമ്പലമുറ്റത്തുണ്ടിവളൊരു ചെറുവാടികപോലെ നാളായിദേവന് കണിയായ് നേദിക്കും ദിനംദേവിതൻ വാർമുടി ചൂടിക്കുംഹിമകണമുതിരും നാളിൽ കണ്ടുആ ചെറു മന്ദാരം പുഷ്പിച്ചുഉർവ്വശി മേനക രംഭ തിലോത്തമഅഞ്ചാമിതളില് വരലക്ഷ്മിതുഷാരമുത്തുകളിതളിൽ തൂക്കീവധുവായ് വിരിഞ്ഞു പുലരിയില്കാലേ കാമിനി തൊട്ടുതലോടുംധവളിമയാർന്നാ പുതുമലരിൽകാഞ്ചനാരചെപ്പിനു നടുവിൽകാണാം നല്ലൊരു ഉണ്ണ്യാട്ടംമൂറ്റത്തഴകൊടൂ വാഴും ചേലെഴുംഗോവിദാരം…