ഡിസംബർ … Lisha Jayalal
ഡിസംബർനീയെത്ര സുന്ദരിയാണ്,മഞ്ഞു വീണിടങ്ങളിൽനീ കാണാനെത്രമനോഹരിയാണ്.കാണാത്തദൂരങ്ങൾ താണ്ടിഅവനെന്നരികിലെത്തിയആദ്യ കാഴ്ചയിലെപ്രണയം പോലെ …മറവിയുടെ ശൂന്യതയിൽ നിന്ന്മായാജാലക്കാരന്റെജാലവിദ്യകളിലേക്ക്എന്നെ കൂട്ടികൊണ്ടുവന്നപകലുകൾ പോലെ ..ഓർമ്മകളുടെതുരുത്തിൽ നിന്ന്അക്ഷരങ്ങളുടെപ്രണയത്തിലേക്ക്എന്നെ ചേർത്തണച്ചസമീപ്യം പോലെ…മഞ്ഞിന്റെ നേർത്തതണുപ്പിലെങ്ങോഅവന്റേതായ് തീർന്നനിമിഷം പോലെ….ഡിസംബർനീയെത്ര സുന്ദരിയാണ് ❤️ലിഷ ജയലാൽ.