Category: അറിയിപ്പുകൾ

നേർസാക്ഷ്യം …. Kt Saithalavi Vilayur

കറിക്ക് രുചിയേകിയകറിവേപ്പിലകൂട്ടാൻ്റെ മാറിൽ നി-ന്നടർത്തപ്പെട്ട്തെരുവിലനാഥമാക്കപ്പെടുന്നു..പ്രഭാതത്തിലെന്നുംപ്രതിഫലേഛയില്ലാതെകൂകിയുണർത്തുംപൂവൻ കോഴിഉണർത്തപ്പെട്ടവൻ്റെവിശപ്പിനിരയാകുന്നു..തണലേകിയ മരങ്ങൾകൈകാലുകൾ ഛേദിക്കപ്പെട്ട്തണലനുഭവിച്ചവൻ്റടുപ്പിൽകിടന്നു വെന്തു മരിക്കുന്നു..അന്നമേകുന്ന കൈകൾ –ക്കാഞ്ഞു കൊത്തുന്നമൂർഖനുകൾഎല്ലായിടത്തുംഒളിഞ്ഞിരിപ്പുണ്ട്..നന്മ ചെയ്യുന്നവർനിർദയം വലിച്ചെറിയപ്പെട്ടുന്നു..ഉണർത്തുന്നവ-രില്ലാതാക്കപ്പെടുന്നു..സഹായിച്ചവൻനിസ്സഹായനാവുന്നു..ആസുര കാലത്തിൻനേർ സാക്ഷ്യങ്ങൾ.. സെയ്തലവി വിളയൂർ

അമ്പാടി ക്കണ്ണാ! …. Madhavi Bhaskaran

അമ്മവിളിക്കുമ്പോഴോടിയെത്തീടണേകണ്ണാ പൊന്നുണ്ണിക്കണ്ണാഅമ്മ തൻ കൈ പിടിച്ചുണ്ണി നീ നിൽക്കവേ പൊന്നുമ്മ നൽകിടാം കണ്ണാ!സന്തോഷപ്പാൽക്കടലെന്നും കടയുവാൻനീ തുണച്ചീടണം കണ്ണാസ്നേഹ വാൽസല്യങ്ങളാവോളമെന്നുമീ യമ്മയെൻ കണ്ണനു നൽകാം.നിത്യവും ഞാനേകും തൂവെണ്ണയാം ഭക്തി കൈനിറച്ചുണ്ണണം കണ്ണാമഴയത്തും വെയിലത്തും കുടയായി, തണലായികൂടെ നീയെത്തണം കണ്ണാ !നീ തന്നെയമ്മ തൻ…

ശ്രീകൃഷ്ണൻ …. Pattom Sreedevi Nair

കാർമുകിൽ വർണ്ണന്റെ ലീലകളോരോന്നുംഎകാന്തമാ യിരുന്നോർത്തെടുത്തു …കായാമ്പുവർണ്ണന്റെ തോഴിയായി മനംഉണ്ണിക്കണ്ണന്റെ മാത്രം സ്വന്തമായി ….വെണ്ണകട്ടുണ്ണുന്ന ഉണ്ണിക്കണ്ണന്റെരംഗങ്ങളെല്ലാംമനസ്സിൽ തെളിഞ്ഞു നിന്നുഗോപികമാരുടെ മാനസം തന്നിലെചോരനായ് മാറിയ കണ്ണനവൻ …..ഉണ്ണിക്കൃഷ്ണനവൻ ….കൃഷ്ണാ മുകുന്ദാ മുരാരേ ഹരേ കൃഷ്ണാകൃഷ്ണ ഗോവിന്ദ നാരായണാ ഹരേആയിരം വട്ടം മനസ്സില് ജപിച്ചു ഞാൻ….മനം…

തേൻകുരുന്നിനൊരു താരാട്ട് ….. Kathreenavijimol Kathreena

താരിളം താമര തേൻകണമേ .താരാട്ടിനീണമായ്‌ നീയുറങ്ങൂ ….തണുവാർന്ന പട്ടുടയാട ചുറ്റിതാരകത്തേരിലണഞ്ഞു രാത്രി …നറുതിരി വെട്ടമായ് പൂന്തിങ്കളുംതാരാഗണങ്ങളും കൂട്ടിനെത്തിതങ്കത്തളികയിൽ മാമുണ്ട് നീതാമര ച്ചോലയിൽ നീരാടിയുംതുമ്പികൾ തുന്നിയോരാടകളുംതളകളും അരമണി കിങ്ങിണിയുംകണ്ണേറ് തട്ടാതിരുന്നീടുവാൻതരിമഷി കൊണ്ടൊരു പൊട്ടുതൊട്ടുതഴുകണം മിഴികളെ കനവുകളാൽതാരാട്ട് പാട്ടുകൾ പാടിടാം ഞാൻപുലർവേള കണി കണ്ടുണർന്നീടുവാൻപൊൻതാരമേ…

കഴിഞ്ഞു ഓണം …. Rajesh Chirakkal

കഴിഞ്ഞു ഓണം,കാണം വിറ്റിട്ട് ഓണം,ഉണ്ടത്രേ മലയാളികൾ.കുടിച്ചു തീർത്ത..കണക്കു വരും,ആരാണ് കേമന്മാർ,കൊറോണ നടുവൊടിച്ചുകർഷകന്റേം കച്ചവടക്കാരന്റേം,പാവങ്ങൾ കരയുന്നു.മാവേലി കണ്ടിട്ടു പോയി.കഷ്ടവും നഷ്ടവും,കഴിഞ്ഞു ഓണം.കുട്ടികൾ ചിരിക്കുന്നു.തുറക്കില്ല വിദ്യാലയം.പത്തുവർഷം പിന്നോട്ട്,പോയിക്കാണും നാടും നാട്ടാരും,എവിടെയും കരച്ചിലുകൾ,കണ്ണ് തുറക്ക് ദൈവങ്ങളേ…സോദരർ ഇയാം പാറ്റ പോൽ,മരിച്ചു വീഴുന്നു.ആരുമില്ല കാക്കുവാൻ,ആൾ ദൈവങ്ങൾ ഒളിച്ചു.ആരാധനാലയങ്ങൾ…

പൊന്നോണത്തപ്പൻ. …. Rajasekharan Gopalakrishnan

ഓണനിലാവെത്തിഓണനിലാവെത്തിഓർമ്മ തൻ പാലാഴി –യൊഴുകിവന്നെത്തി.സ്വർഗ്ഗസമാനമീഭാർഗ്ഗവ നാടിൻ്റെസ്വപ്ന സമൃദ്ധി തൻനഷ്ടവിസ്മയമേ!സൗവർണ്ണ ശോഭിതഗതകാലരാജൻതൃക്കൺപ്പാർക്കാനെത്തുംപൊന്നോണനാളെത്തി.പൂത്താലമേന്തിയപൂമങ്കമാർ ചാലെപൂത്തിരുവാതിര –യാടിക്കളിക്കുന്നു.ഉച്ചനീചത്വത്തിൻദുഷ്ചിന്ത തീണ്ടാത്തൊ-രുത്തുംഗ സംസ്കാര –സമൃതിഗാഥ പാടി.വർണ്ണാടയില്ലാത്തവഴിയോരപ്പൂവും‘വർണ്ണാശ്രമ’ ത്തിലെ‘നിന്ദിത ‘ പ്പൂക്കളുംഹൃദയത്തിൽ ചൂടിസ്നേഹാദ്രം ലാളിച്ചത്രൈലോക വന്ദിത –ന്നസുര മാവേലി!തിരുവോണനാഥാഎഴുന്നള്ളൂ വീണ്ടും.പൊന്നോണത്തപ്പനേഎഴുന്നള്ളിയാലും.

അമ്മയ്ക്ക് സമർപ്പണം …… Pirappancode Suresh

മരിച്ചാലും മറക്കാത്ത ഒരു പ്രതിഷ്ഠയെ ഞാനെൻ മനസ്സിൽ കുടിയിരുത്തിയിട്ടുണ്ട്,അത് പ്രണയത്തിന്റെ പ്രതിഷ്ഠയല്ല,അതെന്റെ അമ്മയുടേതാണ് എന്റെ ഗുരുനാഥ, എന്റെ ആദ്യ ഗുരു,എന്റെ അമ്മ (രാധമ്മസാർ). താരകകൂട്ടങ്ങൾക്കിടയിലിരുന്ന് അമ്മ എല്ലാം ശ്രവിക്കുന്നുണ്ടാവും …. കനിവിന്‍റെ കനിയല്ലോയമ്മഅറിവിന്‍റെ നിറവല്ലോയമ്മസ്നേഹവാൽസല്യമെന്നമ്മശ്രീകോവിലാണെന്‍റെയമ്മഅണയാ വിളക്കന്‍റെയമ്മസായൂജ്യ സാന്ദ്രമെന്നമ്മതെളിനീരു പോലെന്‍റെയമ്മപനിനീർ പരിമളമമ്മഗംഗയ്ക്കു തുല്യമെന്നമ്മഅമൃതം…

തീർത്ഥ കണങ്ങൾ … Sreekumar MP

കൂകൂ കൂകൂ പാടുന്ന കുയിലെകൂകി മടുക്കുമ്പോളെന്തു ചെയ്യും ?കൂകൂ കൂകൂ പാടി മടുക്കില്ലഎന്റെ പുളകങ്ങളല്ലെ യവ !കൂകൂ കൂകൂ പാടുന്ന കുയിലെപുളകങ്ങളില്ലെങ്കിലെന്തു ചെയ്യും?പുളകങ്ങൾ പാടിത്തീർന്നീടുമ്പോൾഉൾപ്പൂവ്വിൽ വീണ്ടും മധുനിറയും !ഉള്ളിലുറവകൾ വറ്റിയെന്നാൽഎങ്ങനെ പാടീടും പിന്നെ നീയ്യും ?ഉള്ളിലുറവകൾ വറ്റിയെന്നാൽപൊയ്പ്പോയ മാധുര്യമോർത്തു പാടും.അക്കാലം പാടി…

നിലവിളികളുടെ തിരുവോണപ്പൂക്കളം. ….. Ashokan Puthur

തെരുവിൽഅവർ വെട്ടേറ്റു പിടയുമ്പോൾഅവരുടെ കുട്ടികളുടെ അമ്മഎന്തെടുക്കയാവാം……..അച്ഛനെന്നു ചൊല്ലിത്തുടങ്ങുന്നപുന്നാരപ്പൂങ്കുരുന്ന്ആരെ കാത്തിരിക്കയാവാം…..അവരുടെ ചങ്ങാതിമാർതെരുവിലോമോർച്ചറിയിലോഅവരുടെ ജഡങ്ങക്ക്കാവൽ നിൽക്കയാവാംമരിച്ചവരുടെഅച്ഛനും അമ്മയുംപെങ്ങളുംഒരു കോടിമുണ്ടോ ചിരിയോചേർത്തു പിടിക്കലോകൊതിക്കയാവാം……ചിലർഅവർ കമ്യൂണിസ്റ്റ് ആയതുകൊണ്ട്സുഹൃത്തുക്കളുമൊത്ത്ആഘോഷിക്കയാവാം….സഖാക്കളെനിങ്ങൾ വെള്ള പുതച്ചു കിടക്കുന്നമരണത്തിരുവോണത്തിന്ഞങ്ങൾ ചെമ്പതാകയുടെകോടി പുതപ്പിക്കുന്നു…….ഇന്ന് ഞങ്ങളുണ്ണുന്ന ഓരോ വറ്റിലുംനിങ്ങളുടെ നിലവിളിയായിരിക്കും.

“ഗുരുവിനു പ്രണാമം ” …. Pattom Sreedevi Nair

ചതയദിന ആശംസകൾ “മർത്യനെന്നാൽ മതമല്ലമനസ്സാക്ഷി അവന്റെ ദൈവവും “”നാമെല്ലാമൊന്നാണെന്നുംജാതി എന്നാൽ..സ്നേഹമെന്നും…. !വീണ്ടുംവിടരാന്‍തുടങ്ങുന്നവിശുദ്ധപുഷ്പംവിദൂരതയില്‍നിന്ന്,വിജനതയില്‍ നിന്ന്,വിരഹിയെപ്പോലെ വിതുമ്പാതിരിക്കട്ടെ!മനസ്സെന്ന മഹാനുഭാവന്റെ മനക്കണക്കുകള്‍മറയില്ലാത്ത മനസ്സോടെ മനസ്സിലാക്കാന്‍കഴിയട്ടെ!നാമെല്ലാമൊന്നാണെന്നും,നമുക്കൊന്നുംനഷ്ടപ്പെടാനില്ലെന്നും,നന്മയുടെ വിശുദ്ധിയില്‍എന്നുമോര്‍ത്തിരിക്കാം!വാനോളം ഉയര്‍ന്നാലും,വാതോരാതെപ്രസംഗിക്കാതെ,വാക്കുകളില്‍ സത്യത്തെഅലിയിച്ചെടുക്കാം.വെറുംവാക്കുകള്‍ക്ക് ചെവികൊടുക്കാതിരിക്കാം!ആത്മാര്‍ത്ഥത പണയത്തട്ടില്‍ കുമ്പിട്ടിരിക്കാന്‍ഇടയാകാതെ,തലനിവര്‍ത്തിയിരിക്കാന്‍ആത്മവഞ്ചന നടത്താതിരിക്കാം.തിന്മയോട് കിന്നാരം പറയാതെനന്മയുടെ കണ്ണുകളില്‍ നോക്കിയിരിക്കാംഅവിടെ,ആകാശത്തോളം അറിവുണ്ട്…അകലാത്ത ബന്ധമുണ്ട്…അലിയുന്ന മനസ്സുണ്ട്..അടുക്കുന്ന ഹൃദയമുണ്ട്..ആത്മചൈതന്യമുണ്ട്..ആത്മരോഷംതകര്‍ക്കാത്ത,ആത്മവിലാപം…