ലാസ്യം.
രചന: മാധവി ടീച്ചർ, ചാത്തനാത്ത്. നിശ്ശബ്ദദു:ഖത്തിൻ സാഗരതീരത്തിൽഞാനെന്റെ മൗനത്തിൽ താഴ്വരയിൽഒറ്റക്കിരുന്നേറെ തിരയെണ്ണി, തീരവുംതിരയും മെനയുന്ന കഥകൾ കേട്ടു .! പഞ്ചാര മണലിന്റെ മെത്തയിൽ ഞാനെത്രമോഹനചിത്രങ്ങൾ കോറിയിട്ടു.!ചെല്ലാത്ത സ്വപ്നത്തിൻചില്ലറയേറെയെൻഹൃത്തിലെ മുത്തായ് പെറുക്കി വെച്ചു. പുസ്തകത്താളിന്റെയുള്ളിന്റെയുള്ളിലായ്സൂക്ഷിച്ചു വെച്ച മയിൽപ്പീലിയും,കരിവളപ്പൊട്ടുകൾ, കൺമഷിക്കൂട്ടുകൾകുങ്കുമച്ചെപ്പിലെ സിന്ദൂരവും. തീരത്തെ പഞ്ചാരമണലിൽ…
