Category: അറിയിപ്പുകൾ

ഗദ്യ കവിത:കണക്ക് പുസ്തകം.

രചന : ദിവാകരൻ പികെ✍️ നിറംമങ്ങിയ വിറ്റഴിയാ ചരക്കുകൾനിറപ്പൊലിമയോടെ അണിനിരക്കുന്നുവേട്ടക്കാരനെ വേട്ടയാടുന്നകാലംവേടന്റെ കെണിയിൽ പിടയുന്നവർ.ചാരിത്ര്യബോധം ജ്വലിപ്പിക്കാൻഒറ്റമുലച്ചിയുടെ ചുടു ചോര വീണ മണ്ണ്മണ്ണിൽ കുഴികുത്തി അടിയാളർക്ക്കഞ്ഞി വിളമ്പിയതമ്പ്രാക്കളുടെ പുനർജ്ജന്മം.കലിവേഷ ധാരികൾഅരങ്ങു വാഴുന്നുക്രൂശിക്കപെട്ടവർ വാഴ്ത്തപ്പെടുമെന്നകാലത്തിന്റെ കണക്ക് പുസ്തകസാക്ഷ്യംകല്ലുരുട്ടി പൊട്ടിച്ചിരിക്കാൻ മാത്രമായി.തലയ്ക്കുമീതെ വാൾമുന ഉണ്ടെന്നറിഞ്ഞു തന്നെഈയ്യാംപാറ്റകളായിവെന്തുനീറാൻ…

പായ്ക്കാട്ട് ഉമ്മൻ മാത്യു സ്റ്റാറ്റൻ ഐലൻഡിൽ അന്തരിച്ചു.

മാത്യുക്കുട്ടി ഈശോ✍️ ന്യൂയോർക്ക് (സ്റ്റാറ്റൻ ഐലൻഡ്): പത്തനംതിട്ട ഓമല്ലൂർ പായ്ക്കാട്ട് കുടുംബാംഗമായ ഉമ്മൻ മാത്യു (രാജു) സ്റ്റാറ്റൻ ഐലൻഡിൽ ഇന്ന് അന്തരിച്ചു. ന്യൂയോർക്ക് സീഫോർഡിലുള്ള സി.എസ്.ഐ. മലയാളം കോൺഗ്രിഗേഷൻ ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് ഇടവകയുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു. സി.എസ്.ഐ. മലയാളം…

കല്യാണി മോൾക്കു വിട…..കണികൊന്നയും കരിവളയും

രചന : ശ്രീകുമാർ ആമ്പല്ലൂർ ✍ അമ്മേ….നിൻ ഉദരത്തിലുണർന്നപൈതലാം എനിക്കു നീ…ഈ മണ്ണിലെന്തിനു പിറവി തന്നൂ…ഒരിറ്റു നനവിനായ്ദാഹിച്ചെന്നധരംനിൻമാറു പരതവേ….അമ്മേ….ചെന്നിനായകംപുരട്ടിനീയെന്നെയകറ്റിയോ?നാളേക്കു കണിയാകേണ്ടതൈകൊന്നക്കുനീർതേവാതുണക്കും പോൽ..പൊട്ടിച്ചിരിക്കാനനുവദിക്കാതെഎൻ്റെ കരിവളകളെന്തിനു നീ..പൊതിഞ്ഞു വച്ചൂ…എന്നന്നേക്കുമായ്ഉറക്കുവാനാനെങ്കിൽഎൻ പാദമളവിലെന്തിനു നീ….കൊലുസുതീർത്തു വച്ചൂ.

നിന്നോർമ്മകളുടെ സുഗന്ധം…!

രചന : അബു താഹിർ തേവക്കൽ ✍️ എന്നിഷ്ട്ടങ്ങളുടെപഴന്തുണികളിൽനിന്നോർമ്മകളുടെ സുഗന്ധംനിറയുന്നു…എൻ മനസ്സിന്റെ തുഞ്ചത്ത്മോഹക്കിളിയായ്…കനവുകളുടെ താഴ്‌വരകളിൽപ്രണയമഴയായ്…പ്രളയമായ് തീർന്നൊരാ-സ്‌നേഹമഴയിൽ…വിരഹങ്ങളുടെ കനൽകുറ്റികൾകുതിർന്നുടഞ്ഞും…പ്രണയത്തിന്റെ ഹൃത്തിൽനീ…ഇണയായ് മാറിയും…എൻ വസന്തകാലത്തെ വരവേറ്റ്നീ വാകപോൽ പൂത്തതും…പോക്കുവെയിലേറ്റ് വാടിയ-യെന്മനസ്സിൽനീ…കുളിർത്തെന്നലായ് വീശിയുംവേരറ്റ വിരഹങ്ങൾ പാഞ്ഞൊളിച്ചുംവേരാഴം പൂണ്ടൊരാ…പ്രണയദിനങ്ങൾപ്രണയത്തോപ്പായ് നിറഞ്ഞും…പ്രണയസല്ലാപ മധുവിധു-രാത്രികളിൽനാമെഴുതിയ കനവുകളുടെ-ഈരടികൾമോഹസല്ലാപത്തിന്റെ-ഗസലുകളായ് മുഴങ്ങും…ഒന്നിച്ചദിനങ്ങളിലെ ഓർമ്മകളുടെ-മഞ്ചലിൽകാലംനമുക്കായ് വെഞ്ചാമരവും-വീശും…കാതരയായ…

കവിത എന്നുകൂടി

രചന : വൈഗ ക്രിസ്റ്റി ✍ കവിത എന്നുകൂടി വായിക്കപ്പെട്ടേക്കാവുന്നഒരു ദുർമന്ത്രവാദിനി …അവളുടെ മന്ത്രവടിയിൽനിന്നയഞ്ഞുതൂങ്ങി കിടക്കുന്നകാറ്റ് ,ജലത്തിൻ്റെ ഉപരിതലത്തിൽമാത്രം തൊട്ട് മാറിനില്ക്കുന്നു .അവളുടെ ചുണ്ടുകൾ ആഭിചാര മന്ത്രങ്ങൾ ഉരുവിടുമ്പോൾകവിതകൾ മലർന്നുവീഴുന്നുസ്വർഗത്തിലേക്ക് പ്രവേശനമില്ലാത്തവൾഅവളുടെ അലോസരങ്ങളുടെനിദ്രയിൽപച്ചപ്പിൻ്റെ സ്വർഗം കടംകൊള്ളുന്നുവചനം കൊണ്ടാ മണ്ണിൻ്റെ ദൈവംആകാശവും ഭൂമിയും…

“വേട നൃത്തം”

രചന : മേരികുഞ്ഞു ✍ നീ പറയുംറാപ്പിലൊക്കെനീറിടുന്ന നേര്ജീവിതത്തുടിപ്പ്അതു വീഴും കാതിലാകെപൊള്ളിടുന്നതിയ്യ്പുതുമ തേടും ലഹരി നിൻ്റെപാട്ടിൽ നുരയുന്നുണ്ടെടാവെറുതെയല്ലെടാ,നിൻ്റെ പുറകിലായിരങ്ങൾഅണികളായ് നിരന്നത്നിൻ്റെ നേരെ തിയ്യെറിഞ്ഞകനലുവാരി പുതിയഗീതിക്കു യിരുനൽകിപന്തംകൊളുത്തെടാനെറിവുകെട്ട തെറികളിവിടെഇനിയുമേറെയുണ്ടെടാകാട്ടുവില്ലിൻ ഞാൺ വലിച്ച്അമ്പുകൾ തൊടുക്കെടാനിൻ്റെ വാക്കിനായി നിയതികാതു കൂർപ്പിക്കുന്നെടാചുവടുകൾ പഠിച്ചെടുത്ത്വേദികൾ തകർക്കെടാ…

നുണയും നേരും

രചന : ജോയ് പാലക്കമൂല ✍ നീ എനിക്കു തന്നതും,ഞാൻ നിനക്കു പകർന്നതും—സ്നേഹമെന്ന കുടത്തിലെമധുരസ്വപ്നങ്ങൾ പോലെ,അവയൊക്കെയും,നുണയെന്ന പൂക്കളെന്ന്,കാലം വിളിച്ചു പറയുന്നു.നിന്നെ ഞാൻ വിശ്വസിച്ചത്ഒരു കനവിന്റെ കുഴിമുനയിൽ നിന്നാണ്.പക്ഷേ,പ്രണയം ശാശ്വതമാണെന്നുറച്ച്നാം പിണഞ്ഞ കൈകളിലിരുമ്പ് പിടിപ്പിച്ചിരുന്നത്നമ്മുക്ക് അറിയാമായിരുന്നു.രാത്രിനിലാവു പോലെ, നിൻ്റെപ്രണയും ജ്വലിക്കുമ്പോൾനുണയുടെ ചില വേരുകൾഅകലെയെങ്ങോ…

ശാന്തിയുടെ വഴികൾ

രചന : ജീ ആർ കവിയൂർ✍ യുദ്ധത്തിൻ ആരവമില്ലാതെ,നിശബ്ദത പകരും, സ്നേഹം നിറയും അന്തരീക്ഷംനിറയും ശാന്തി മാത്രം।അസ്ത്രങ്ങൾ അഴകോടെ മൂടി വയ്ക്കാം,മനസ്സുകളാൽ നയിക്കട്ടെ ദിശകൾ।ഭൂമി ഏറ്റെടുക്കാൻ ആഗ്രഹമില്ല,നീതിയോടെ തീർക്കാം തർക്കങ്ങൾ।വാക്കുകൾ പെയ്യട്ടെ ഹൃദയത്തിൻ നിന്നും,മനോഹരമായി മാറട്ടെ ബന്ധങ്ങൾ।കരുണയുടെ കരങ്ങൾ നീളട്ടെവൈരം ഉരുകട്ടെ…

എൻ്റെമ്മ

രചന : മംഗളൻ. എസ് ✍ അച്ഛനും മക്കൾക്കുമന്നം വിളമ്പുവാൻഅമ്മ പെടുന്ന പെടാപ്പാടെന്തൊക്കെയാ..!അതിരാവിലെ കുളിച്ചു പ്രാർത്ഥിച്ചുടൻഅടുക്കള പൂകുമെൻ്റമ്മ നിത്യേന അടുപ്പത്തു വിറകുകൾ ചേർത്തുവെയ്ക്കുംഅടുപ്പിലേക്കൊരു കലം വെള്ളം വെയ്ക്കുംഒരുപിടി ചൂട്ട് ചുരുട്ടിയെടുത്തതിൽഒരു തീപ്പെട്ടിക്കോലങ്ങുരച്ചു ചേർക്കും ഒരുമാത്രയെന്തോ മനസ്സിൽ ധ്യാനിക്കുംഒരു മണ്ണടുപ്പിലേയ്ക്കാ തീ കൊളുത്തുംപുകപടരുന്നോരടുപ്പിൽ…

ഉറങ്ങൂ നിങ്ങൾ

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍️ ഉറങ്ങൂ നിങ്ങൾഅതിർത്തിയിൽ ഞങ്ങളുണ്ട്ആത്മധൈര്യം തരുന്നു ഞങ്ങൾരാത്രിയിൽ ഉണർന്നിരിപ്പൂഉറങ്ങുക കാവൽ ഞങ്ങൾവാക്കു തരുന്നു ഞങ്ങൾഉരുക്കിന്റ കോട്ട പോലെവിരിമാർ വിരിച്ചു നിൽപ്പൂരാത്രി ഉറങ്ങൂ നിങ്ങൾമഞ്ഞു മലകളിലും കൊടുംകാടിന്റെ നിഗൂഢതയിലുംകാവലായ് ഞങ്ങളുണ്ട്രാത്രി ഉറങ്ങൂ നിങ്ങൾകാറ്റും മഴയും ചുട്ടുപൊള്ളുന്ന വെയിലിൽപ്പന്തവുംഏറ്റു…