രചന : കൃഷ്ണമോഹൻ കെ പി ✍️
മകരമൊന്നല്ലേ, സ്വാമീ മനസ്സുമൊന്നല്ലേ
മനുഷ്യരെല്ലാം സ്മൃതി പഥത്തിൽ മഞ്ജുളരല്ലേ …….
ശതകോടി പ്രണാമങ്ങൾ ഏറ്റുവാങ്ങുന്ന,
ശബരീശാ സ്തുതിക്കുന്നു, മാനസം നിത്യം
ഉഷസ്സിൽ നീ ചിരിക്കുമ്പോൾ, സൂര്യബിംബത്തിൽ …..
ഉഷ:കാല പൂജമാറ്റു തിളങ്ങിടുന്നു
രവിയങ്ങു സമുദ്രത്തിൽ നിദ്ര പൂകുമ്പോൾ
രവമില്ലാത്തിരകളാലേ, സ്വാസ്ഥ്യമോതും നീ
ഭഗവാനേ പതിനെട്ടാംപടിയിലെത്തുമ്പോൾ
ഭരിതമാം, ഹൃദയം, അതെന്നുമോർപ്പൂമാം
പതിനെട്ടു പടി വെറും പടികളല്ലാ…
പതിനെട്ടു മലകൾ തൻ ആത്മ തത്വങ്ങൾ ..
പതിനെട്ടു പടികളോ /പടികളല്ലാ…
പലതുമേ, ഓതിടുന്ന സംഗതികൾ താൻ
അവയെല്ലാം, കടന്നു നിൻ മുന്നിലെത്തുമ്പോൾ
അവിടുന്നു പറയുന്നു “തത്വമസി”
നീയിങ്ങുവരേണ്ട ഞാൻ, നിന്നിലുണ്ടല്ലോ,
ഞാനുണ്ട് നിൻ കൂടെ, എന്നുമെന്നെന്ന,
അഹം ബ്രഹ്മാസ്മിയെന്നും, തത്വമസി യെന്നും……
അവിടുന്നല്ലാതെയേതു , ചിത്തമോർക്കുന്നൂ
സ്വാമി ശരണം, സ്വാമി ശരണം, സ്വാമി ശരണം …..
സ്വാമിയേയ് , ശരണമെന്ന മന്ത്രമോതുന്നൂ…–

