ചിങ്ങവട്ടം
രചന : ഹരികുമാർ കെ പി✍ അത്തം പത്തതിനുത്തരമൊന്നേ ചിങ്ങത്തിരുവോണംആകാശപ്പിറ കൂട്ടിയൊരുക്കി മുക്കുറ്റിപ്പൂക്കൾമണ്ണിൽ ഒലികൾ മനസ്സിൽ അലകൾ മധുരിമതൻ കാലംമാവേലിയ്ക്കായ് പിറന്നൊരു നാടേമാമകമലയാളം. തുമ്പപ്പൂക്കളിറുത്തു വരുന്നൊരു പെൺകൊടി തൻ നാണംഊഞ്ഞാലാട്ടപ്പെരുമയിലാകെപൂവിളി തൻ നാദംരാക്കുയിൽനാദം പകലു വിടർത്തും മിഴികളിലുണരുമ്പോൾഓളസ്വരഗതി ഓർമ്മയിലൊഴുകും വഞ്ചിപ്പാട്ടായി. കൈകൊട്ടിക്കളി…