നാടകമേ ജീവിതം
രചന : റൂബി ഇരവിപുരം ✍ അരങ്ങൊഴിഞ്ഞു പോകാൻ നേരമായോഅവനിയാം നാടകശാലയിൽ നിന്നീനടന്, യവനിക വീണു,കാണികളില്ലാ മറ്റൊരു ലോകത്തേ,കാഭിനേതാവായി ജീവിത നാട്യത്തിൻമേക്കപ്പഴിച്ചു മരണം മറ്റൊരു വേഷമിടീച്ചു,ഭൂവിലെ ജീവനെഴുംമറ്റാരും കാണാ രംഗശാലയിലേക്കാനയിക്കുന്നു,തീരെസുപരിചിതമല്ലാത്തയാലോകഭാഷയും നിയമവും ചിട്ടയുമെനിക്കറിയിലാ….യെന്നാലും വരില്ലെന്നൊട്ടും പറയാനാകില്ലൊരുശാഠ്യവും വിലപ്പോകില്ല,വിളിപ്പുറത്തെത്തുകയല്ലാതെമറ്റൊരു വഴിയുമില്ല…അവിടെയിരുദേശമുണ്ടെന്നിതുവരെ കാണാത്തമനുഷ്യർ കല്‌പനയിലൂടോതുന്നൊന്ന്…