ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: അറിയിപ്പുകൾ

ആമിന എന്ന കുഞ്ഞ ഓ൪മയായി. …. Vasudevan Pm

ഇന്ന് ഞങ്ങളുടെ നാട്ടുകാരി ആമിന എന്ന കുഞ്ഞ ഓ൪മയായി. ബധിരമൂകമായിരുന്നു പാവത്തിന്റെ ലോകം. എന്നെ നല്ല ഇഷ്ടമായിരുന്നു. കുടുംബത്തിലെ ഒരു കല്യാണത്തിന്റെ വകയിൽ എനിക്കുള്ള ബിരിയാണി പാ൪സൽ കൊടുത്തയച്ചത് മിനിഞ്ഞാന്നാണ്. ഓണത്തിനും വിഷുവിനും മുടങ്ങാത്ത സാമിപ്യമായിരുന്ന പാവം കുഞ്ഞ ഇനി ഇല്ല.…

മതിഭ്രമം അഥവചലഞ്ചിൽ ഏർപ്പെട്ട രണ്ട് പെൺകുട്ടികൾ…. M B Sree Kumar

ഒന്ന്.കിടപ്പുമുറിയുടെ ഇരുട്ടിൽ നിന്നാണ്കവിതയുടെ ചിറകടി കേട്ടത്.അവൾ അടുക്കളയിൽഭാരിച്ച അരപ്പാൻ പെട്ടിയുടെ ഭാരത്തിൽകിതക്കുന്നുണ്ടായിരുന്നു.മരണം മേയുന്ന വിറങ്ങലിച്ചആരൂഡത്തിൽ നിന്നും മഴത്തുള്ളികൾനെറുകയിൽ.നാളെ ,ഇടവഴിച്ചാലുകളിൽ ഒഴുകുന്ന നീരുറവയിൽ,ദൂരെ ഒരു കിനാവു കണ്ട്മഷിത്തണ്ടിൽ തട്ടി തെറിച്ച മഴത്തുള്ളിച്ച ,പട്ടുപാവാട ഞൊറിത്തുമ്പിൽഒരു കളം വര.രണ്ട്.വരണ്ട് നീണ്ടു കിടക്കുന്ന ഭൂവിൽതിരക്കില്ലാതെ വീശുന്നകാറ്റിലാടിയ…

അതീന്ദ്രിയത്വം ….. Prakash Polassery

അസ്തമിച്ചീടുന്നു യുവത്വം പിന്നെഉദ്ധരിച്ചിടുന്നു വാർദ്ധക്യംഇത്ര പറയാനെന്തിരിക്കുന്നുഅത്ര പറയാനുണ്ടാം സായന്തനത്തിനുംഎത്ര തിമിർത്തു കഴിഞ്ഞതാണാചിത്തത്തിൽ ഉണർന്നൊരു യുവത്വവുംഅത്രയും പിന്നെ പണ്ടു തിമിർത്തതാഎത്ര തിമിർത്തൊരു ബാല്യവുംകൊട്ടിഘോഷിച്ചൊരുങ്ങിയ നാളാണാകല്യാണ ദിനവും രാവുകളുംപിന്നെ വിസ്മൃതിയിലാണ്ടു പോമത്ചുറ്റും വരിയുന്ന പ്രാരാബ്ദകാലങ്ങളിൽഎന്നാലുമൊരാത്മഗതം പോലെഒത്തിരി പൊങ്ങും ചില ദിനങ്ങളിൽപെട്ടെന്നടങ്ങും ആ ചിന്തകൾ ആപട്ടിണി…

സ്നേഹം നിറഞ്ഞ ദീപാവലി ആശംസകൾ …. Pattom Sreedevi Nair

ദീപാവലീ മോഹാവലീദീപങ്ങൾ നിറയുന്നദിവ്യാ വലീ…..ദീപാഞ്‌ജലീ…..ദിനാഞ്ജലീ……സ്‌മൃതി മണ്ഡപങ്ങളിൽഹൃദയാഞ്‌ജലീ !സ്നേഹാഞ്‌ജലീ……രോഷാഞ്‌ജലീ……മോക്ഷാഞ്ജലീ……മോഹങ്ങൾ കോർത്തൊരുഹാരാഞ്ജലീ……..പ്രണയാഞ്‌ജലീ……പ്രേമാഞ്‌ജലീ ……..സുവർണ്ണാഭകൊണ്ടൊരുഹൃദയാഞ്‌ജലീ ……..സ്നേഹാഞ്‌ജലി……വിരഹാഞ്‌ജലി…….അകലാത്തബന്ധങ്ങൾ,,ക്കൊരു…ഹാരാഞ്ജലീ ..!(പട്ടം ശ്രീദേവിനായർ)

ഷാര്‍ജ അന്താരാഷ്ട്രപുസ്തകോത്സവം 2020!(നവംബര്‍ 4 മുതല്‍ നവംബര്‍ 14 വരെ) …. Kurungattu Vijayan

പുസ്തകങ്ങള്‍ പൂന്തോട്ടങ്ങളാണ്! പുസ്തകോത്സവങ്ങള്‍ വസന്തവും!പതിനൊന്നു ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന മുപ്പത്തിയൊമ്പതാം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം 2020, നടന്നുകൊണ്ടിരിക്കുന്നു!നല്ലൊരു ഭരണാധികാരിയുടെ ഇച്ഛാശക്തിയിലൂടെ, വായനയുടെ, അറിവിന്റെ വാതായനങ്ങള്‍ ലോകത്തിനു മുന്നില്‍ തുറന്നിടപ്പെടുന്ന പതിനൊന്നു സുദിനങ്ങള്‍…ലക്ഷക്കണക്കിനു പുസ്തകങ്ങളും പതിനായിരക്കണക്കിന് എഴുത്തുകാരും ലക്ഷക്കണക്കിന് അക്ഷരപ്രേമികളും പുസ്തകപ്പൂക്കളാകുന്ന വസന്തം…. അറിവാ,ണക്ഷരങ്ങളെ,ന്ന…

സ്നേഹഗാഥ. …. Shyla Nelson

നിന്റെ സ്നേഹ വചനമാണ് നിന്നെ എന്നിലേ യ്ക്കടുപ്പിച്ചത്.നിന്നിലൂടെ സഞ്ചരിച്ച വേളയിൽ വെറും വാക്കല്ലപ്രവൃത്തിയാണ് നിന്നെദാനമായിനല്കിയ സ്നേഹമാണ് ഞാനെങ്ങും കണ്ടത്.നിന്റെ ലാളിത്യവും, നേർമ്മയും നിൻ വചനങ്ങളിലെ സത്യവും ഞാൻ കണ്ടു.വെറും വാക്കല്ല നിന്റെ ജീവിതമായിരുന്നു നിന്റെസന്ദേശവുമെന്നു കണ്ടു.ജോർദ്ദാൻ നദിയിലെ കുളിരുള്ള വെള്ളത്തിനാഴത്തിൽ നിന്നിൽ…

കാൽപ്പാടുകൾ. …. ബിനു. ആർ.

സ്വർണ്ണലിപികളാൽ വിരചിതമാം ലിഖിതങ്ങളുള്ളവർനടന്നുകടന്നുപോയ വഴിത്താരകളിൽഞാനുമെൻ കൂട്ടാളികളും നനുത്ത കാൽപ്പാടുകൾ തേടുന്നൂ,സ്വന്തമാം സങ്കല്പങ്ങൾ താലോലിച്ചുകൊണ്ട്… !തിരിഞ്ഞുനോക്കിയാൽ കാണാവുന്നതെല്ലാംഇഹപരമായ സ്വപ്നങ്ങളുടെ,തിരിയാത്ത കാര്യങ്ങളുടെ മാലിന്യക്കൂമ്പാരങ്ങളാകവേ,കണ്ടെടുത്തവയെല്ലാം പാഴ്ക്കിനാവുകളായിരുന്നു….!കാലയവനികയിൽ മറഞ്ഞുപോയവർ,ഉപേക്ഷിച്ചുപോയ കാൽപ്പാടുകളെല്ലാംകാലത്തിന്റെ തിരകൾവന്നു മായ്ച്ചുകളഞ്ഞിരുന്നു.അതുകണ്ടെടുക്കാനായ് പാഴ്ക്കിനാവുകളെല്ലാം പരതിനോക്കി,കണ്ടെടുത്തതെല്ലാം വക്കുപോയതും മുറിഞ്ഞുപോയതുമായകുലീനമല്ലാത്തവരുടെ നികൃഷ്ടതയിൽ കുരുത്ത വടുക്കളായിരുന്നു… !

ഇഷ്ടമാണ് ചിലന്തികളെ …. Rajesh Chirakkal

വെറുപ്പായിരുന്നു എനിക്ക്,എട്ടുകാലിൽ നടക്കുന്ന….തട്ടിൻ മുകളിൽ നിന്നും,വിഷം ചീറ്റി ചാടുന്ന ,ചിലന്തികളെ ചെറുപ്പത്തിൽ.മണ്ണെണ്ണ ചീറ്റി ഞാൻ ,കൊന്നിരുന്നു അവറ്റകളെ.കവുങ്ങും തോട്ടത്തിൽ ,കൂരടക്ക പെറുക്കുവാൻ ,പ്രഭാതത്തിൽ പോകുമ്പോൾ,വടിയെടുത്തു അടിച്ചു..കൊന്നിരുന്നു ക്രൂരമായ്,ഇന്ന് എനിക്കിഷ്ടമാണ് ….പാവങ്ങളെ അമ്മചിലന്തികളെ,ഒരൊറ്റ വിരിക്കലിന് .എത്രകുട്ടികൾ ഹോ..അമ്മചിലന്തി അവിടെ മരിക്കുന്നു,മക്കൾക്കു തീറ്റ ആകുന്നു….വെറുപ്പില്ല…

ശ്രീ . ടി സി വി സതീശന് ഈ വായനയുടെ ‌ പ്രണാമം.

അപരാശിയിൽ പിറന്നതാവണം,കൂട്ട്യാത്തീരാത്ത പ്രാരാബ്ധങ്ങൾക്കുനടുവിൽ ജനിച്ചതാവുംജീവിത വഴിയിൽ മുള്ള് നീങ്ങിയ നേരമില്ല.നെരങ്ങിയാണ് നടത്തംഞെരങ്ങിയാണ് കിടത്തംരാവിലെ പിറന്ന സൂര്യനുംഉച്ചയ്ക്കു മുമ്പേ ഉറങ്ങിയ രാവിനും ഒരേ ഇരുട്ടുനിറം.കാലാണ് പറ്റിച്ചത്,ഉടലാണ് പറ്റിച്ചത്,ഉഭയരാശിയിൽ ശനിയുടെ, രാഹുവിന്റെ അപഹാരം.കന്നിലഗ്നത്തിൽ പാമ്പ്‌ മുയലിനെ നോക്കിച്ചിരിക്കുന്നു.മുയൽ പന്തയത്തിൽ ജയിക്കുന്നില്ല. ടി സി വി…

സമയം…. Pattom Sreedevi Nair

ജീവിതത്തില്‍ ഇനി സമയമെത്ര,ബാക്കി?അതറിയാന്‍ ഞാന്‍ ഇടയില്ലായിടങ്ങളിലൊക്കെ ചികഞ്ഞു നോക്കി.കണ്ണെത്താത്ത ദൂരത്തോളം,കാതെത്താത്ത കാലത്തോളം,ശബ്ദം അലയിട്ട്.നുരയിട്ട്,ഉണര്‍ത്തുന്ന നിമിഷങ്ങള്‍ തോറുംഞാന്‍ പരതി.നിരാശകള്‍കൊണ്ട് ആശകളെയും,വിസ്മൃതികൊണ്ട് സ്മൃതിയെയുംഉണര്‍ത്താമെന്ന് എന്നെ അറിയിച്ചശക്തിയെ അറിയാതെയറിഞ്ഞു!ഓരോനിമിഷത്തെയും,നിമിഷാര്‍ദ്ധങ്ങളെയും,വിഭജിക്കാന്‍ ഞാന്‍,എന്റെമനസ്സിലെ ആവനാഴികളില്‍ശരങ്ങളെതെരഞ്ഞു.ഏതുശരത്തിനായിരിക്കാം ജീവിതബന്ധങ്ങളെയും,ചിന്തകളെയുംവിഭജിച്ചുതരാന്‍ കഴിയുക?മനസ്സെന്ന മാന്ത്രികന്‍ എന്നുംഎവിടെയും പിടിതരാതെ കറങ്ങിനടക്കുന്നതും,പ്രപഞ്ചസത്യങ്ങളില്‍ വിലയിക്കുന്നതുംഅകലങ്ങളില്‍ അലയുന്നതുംഞാനറിയുന്നു.ഉള്ളിലെ നീരാളിപ്പിടുത്തത്തില്‍നിന്നുംബാഹ്യലോകത്തിന്റെ വാതായനങ്ങള്‍കടന്നുവരാന്‍…