(പക്ഷിപ്പനിയുടെ പശ്ചാത്തലത്തിൽ കൊന്നൊടുക്കപ്പെടുന്ന നിരപരാധികളായ മിണ്ടാപ്രാണികൾക്കു വേണ്ടി… 🙏)

ഹേ…മാനവാ…,
പ്രകൃതിതൻ സന്താനമായ ഞങ്ങളെ
പ്രതിദിനം തിന്നൊടുക്കും നീ ‘മനുഷ്യനോ’..?
നിങ്ങൾതൻ തീന്മേശയിലെത്തുകിൽ
മാറിടും വിലയേറും വിഭവമായ്
ആരുനിങ്ങൾക്കേകിയീ അധികാരങ്ങൾ…
അരുമയാം ജീവികകളെ കൊന്നു തിന്നുവാൻ..!
നിങ്ങൾതൻ അന്നമാകയില്ലയെങ്കിലോ
കൊന്നു തള്ളുന്നു ഞങ്ങളെ…!
രോഗമില്ലേൽ കൊന്നു തിന്നിടും
രോഗമാണേൽ കൊന്നു തള്ളിടും..!
രോഗമായാൽ കൊന്നിടുന്നതെന്തു ഞങ്ങളെ..?
രോഗിയായാൽ കൊന്നിടുമോ നിങ്ങൾ നിങ്ങളെ…?
മാറി മാറി മഹാമാരി വന്നു ചേരിലും
മാറുകില്ല മാനവാ നീ എന്നു നിശ്ചയം..!
പ്രകൃതിമക്കളെ നീ കൊന്നൊടുക്കുകിൽ
പ്രകൃതി നിന്നെയും കൊന്നൊടുക്കിടും…!
പ്രകൃതി നിയമമതു മാറ്റുവാൻ
ആവതില്ലെന്നു നിശ്ചയം.. !

                                 രചന..ഗീത മന്ദസ്മിത✍️

By ivayana