റൂഹിയുടെ രാവ് …. Rafeeq Raff
വിദൂരങ്ങൾ താണ്ടിയെത്തി നീ,രാവിൽ നിലാവിന്റെ ജാലകം തുറന്നു.മൃതുലാംഗുലികളാലെൻ നെഞ്ചിൽ തലോടി.പ്രണയനൂലുകൾ കൊണ്ടെൻ,മനസ്സിന്റെ മുറിവുകൾ തുന്നി !മധുരമറിയാത്ത മധു കൊണ്ടു ലേപനം ചെയ്തു.ചുംബനച്ചൂടിനാൽ മുറിവുണക്കി.ഇരുട്ടിലും തെളിയുന്ന നിൻ മുഖകാന്തിയിൽ,മനം മയങ്ങിയുന്മത്തനായ് ഞാൻ.ഏതോ ഒരനശ്വ സംഗീതവീചികൾകർണ്ണപുടങ്ങളിലലിഞ്ഞിറങ്ങി.പുതുമഴയിൽ പുതയുന്ന മഴമണം വന്നെൻ,നിശ്വാസ ഗതികളെയുർവരമാക്കി.ഈരാവുപുലരാതിരുന്നെങ്കിലെന്നു ഞാൻഒരുവേള പിന്നെയുമാശിച്ചു…