അബിദ. ബി*

തീപൊള്ളലേറ്റ മരത്തിന്റെ ചില്ലകൾ
അത്യാഹിത വിഭാഗത്തിന്റെ ചില്ലു വാതിൽക്കൽ നിന്നും എത്തി നോക്കി
പൊള്ളലേറ്റ മരത്തിന്റെ നെഞ്ചിൽ
ഡോക്ടർ ആഞ്ഞിടിക്കുന്നു
സ്‌ക്രീനിൽ തെളിയുന്ന നേർത്ത വരകൾ വേച്ചു വേച്ചു നടക്കുന്നു
ചില്ലയും പൂക്കളും കായ്കളും താങ്ങി തളർന്ന തായ്തടി
എവിടേക്കോ പോകാൻ തിരക്കുകൂട്ടും പോലെ വേരുകളിട്ടടിക്കുന്നു
വേർപെട്ട് പോകുന്നതിന്റെ നോവിൽ ചില്ലകൾ ഇലയടർത്തുന്നു
പൂക്കൾ കായ്കളും ആശുപത്രി മൂലയിൽ വർണ്ണമുള്ള ചരിത്രം തുപ്പുന്നു
വെന്തുപോയതറിയാതിരിക്കാൻ മരത്തിനു ഡോക്ടർ കുറിപ്പടി എഴുതുന്നു.
വെട്ടി ഇടാൻ മഴു വരില്ലെന്ന ആശ്വാസവാക്കിൽ
മരം വേരുകളെ പെറ്റിടുന്നു
വാക്കിന്റെ ചില്ലയിൽ ഇടവിട്ട് ഇലകൾ കിളിർക്കുമ്പോൾ
പൂക്കളും കായ്കളും പുതുമഴ നനയുന്നു.

By ivayana