പ്രണാമം 🙏 …. Vasudevan Pm
ഉച്ചക്കുമുമ്പൊരു വൃശ്ചികമാസത്തിൽഅച്ഛൻ വിടചൊല്ലി വേദി വിട്ടു.വർഷം പതിനേഴു പോയിട്ടും ഓ൪തൻചില്ലിട്ട ചിത്രങ്ങള്ക്കില്ല മാറ്റം!പിന്നിട്ട കാലത്തിൻ ഒരോ വരമ്പിലുംപൊന്നിട്ടപോലെ പിതൃമുദ്രകൾശൈശവമുറ്റവും ബാല്യകൗമാരവുംവർണ്ണങ്ങളാടിയ ഉത്സവങ്ങൾ!മുന്നിൽപിടിച്ച വിളക്കിൻ തിരിനാളംമങ്ങിമങ്ങിക്കെട്ട മാത്രയിങ്കൽമുന്നോട്ടുനീങ്ങുവാനാവാതെ യൗവനംനിന്നനില്പിൽ അന്ധകാരാവൃതമായ്.ചേലിൽ കൊരുത്തൊരു മുത്തുഹാരത്തിന്റെനൂലറ്റുവീണു, വംശാവലി നശിച്ചുനാദംനിറഞ്ഞ ഗൃഹസ്ഥസോപാനത്തിൻനാഥൻ മറഞ്ഞു, വിളക്കണഞ്ഞു.ആട്ടിത്തെളിക്കുവാൻ ഇടയനില്ലാതെ കു-ഞ്ഞാടുകൾ…
