ശബ്ദം ഒരു പക്ഷിയാകുന്നു
രചന : സ്മിത സി ✍ ശബ്ദം ഒരു പക്ഷിയാകുന്നുമധുരമായി പാടുന്നുവിശന്ന് കുറുകുന്നുചിറകെന്ന് ഓർമ്മിപ്പിക്കുന്നുകൂടെന്ന് കണ്ണുരുട്ടുന്നുആകാശമെന്ന് അസൂയപ്പെടുത്തുന്നുപൊടുന്നനെപക്ഷിയെ ആരോ കല്ലെറിയുന്നുമുറിഞ്ഞിട്ടാവണംകറുപ്പിനെ കൊത്തിയെടുത്ത്മേഘങ്ങളിലേക്ക് കൊരുക്കുന്നുജാതി വിത്തുകളെ റാഞ്ചിയെടുത്ത്ചിതയിലേക്ക് കുടഞ്ഞെറിയുന്നുചരിത്രത്തെ ഒളിപ്പിച്ച തിരശ്ശീലകൊത്തിപ്പറിക്കുന്നുഒറ്റലോകത്തിൻ്റെ കൂട്ടിലെനാനാത്വത്തിൽ അടയിരിക്കുന്നുലോകമേലോകമേ എന്നുപ്രാർത്ഥിക്കുന്നുസ്നേഹത്തിൻ്റെ ചൂടിൽആയിരം കിളിക്കുഞ്ഞുങ്ങൾആകാശം കാണുന്നുഇതൊരു റിയലിസ്റ്റിക്കവിതയായി വായിക്കും…