ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Category: അറിയിപ്പുകൾ

ശുദ്ധികലശം….. Rema Devi

അഹംഭാവത്തിൻ കോട്ടയ്ക്കുള്ളിൽഅഹന്തതൻ കല്ലുകളാൽ തീർത്തമാനസക്കൊട്ടാരക്കെട്ടിനുള്ളിൽഇരുളടഞ്ഞ ഇടനാഴികളും അറകളും..കുമിഞ്ഞു കിടക്കുന്നിടനാഴികളിൽചീഞ്ഞഴുകി നാറുന്ന ചിന്തകൾ..ചിതറിക്കിടക്കുന്നറകളിലെല്ലാംചിതലരിച്ച ജീവിത മൂല്യങ്ങൾ..ധാർഷ്ട്യമോടെ വിഹരിക്കുന്നകമേഅധർമ്മങ്ങൾ യഥേഷ്ടമായ്..ആത്മപ്രകാശം ഊതിക്കെടുത്തിതിന്മകളാടിത്തകർക്കുന്നിരുട്ടിൽ..അകതാരിനെയൊന്നു ശുദ്ധമാക്കാൻഅനിവാര്യമാണൊരു ശുദ്ധികലശം..വാരിക്കളയണമോരോന്നായുള്ളിൽ-നിന്നതിനുവേണമൽപ്പനേരം കൂടി.

ഡോൺ ഡീഗോ മറഡോണ …… ജോർജ് കക്കാട്ട്

ഡോൺ ഡീഗോ മറഡോണഒരു വലിയ മനുഷ്യനാണ്വിശുദ്ധ മഡോണഅവളുടെ പുഞ്ചിരി പോലും നിനക്ക് .അവൻ കളിക്കുമ്പോൾ, ഓടുമ്പോൾവേഗതയേറിയ ഗോൾ വലയത്തിനടുത്തേക്ക്,ചിലപ്പോൾ എന്റെ കൈദൈവത്തിന്റെ കൈയായി കത്തി,നല്ല കർത്താവിനെപ്പോലും പുഞ്ചിരിച്ചു.ഡോൺ ഡീഗോ മറഡോണഒരു കടൽത്തീരമായി തുടർന്നു,ഇന്ന് നാലാം ഗോൾ നേടി.ഓ, നീ പാമ്പാസിലേക്ക് പോകേണ്ടതില്ല,ഞങ്ങൾ…

ഹരിചന്ദനം …. Pattom Sreedevi Nair

ശ്രീ ഗുരുവായൂർ ഏകാദശി ആശംസകൾ അറിയാതെ അളകങ്ങളൊളിച്ചുവച്ചു,നീ,അണിയിച്ചൊരീദിവ്യ ഹരിചന്ദനം…അനുരാഗമെന്നില്‍ കളഭമായീ,എന്റെ അകതാരില്‍ദിവ്യാഭരണമായീ…ചിലങ്കകള്‍ചാര്‍ത്തിയ പാദങ്ങളില്‍,ചപലയായീ,രാധ നോക്കിനിന്നു…കണ്ണുകളാര്‍ദ്രമായ് കഥപറഞ്ഞു,രാധതന്നുയിരില്‍ കദനം നിറഞ്ഞു…യാത്രചൊല്ലീടുവാനാഞ്ഞ നിന്റെ,യാത്രപോലും രാധ അറിഞ്ഞതില്ല…കണ്‍പീലിതുറക്കാതിരുന്നുപിന്നെ,കാലമാം തോഴനെയാത്മാവിലാക്കി. (പട്ടം ശ്രീദേവിനായർ)

പിൻവിളി…… ശ്രീകുമാർ എം പി

പിന്നാലെ വന്നു തൊട്ടു വിളിച്ചിട്ടുനില്ലു നില്ലെന്നു ചൊല്ലുന്നതാര് !നീലരാവിന്റെ യോമൽച്ചൊടികളൊനീർമണികളേന്തുന്ന മേനിയൊനീന്തി നീന്തിത്തുടിയ്ക്കുന്ന പൂനിലാപൂവ്വിരൽത്തുമ്പൊ പുഞ്ചിരികളൊനീഹാരമുത്തുകളേന്തും നിശാപുഷ്പനീൾമിഴികളൊ നീരജങ്ങളൊകാലത്തിന്റെ യിടവഴിയിലെങ്ങൊകണ്ടകന്ന കാവ്യപുഷ്പങ്ങളൊപിന്നാലെ വന്നു തൊട്ടു വിളിച്ചിട്ടുനില്ലു നില്ലെന്നു ചൊല്ലുന്നതാര്കാത്തിരിയ്ക്കും അമ്മതന്നോർമ്മയൊകാന്തി ചിന്നും പ്രിയ്യതൻ രാഗമൊകണ്ടു മറന്നകന്നയിഷ്ടങ്ങളൊകണ്ണെത്താതെ പോയ കിനാക്കളൊകാലിൽ മെല്ലെ പിണഞ്ഞ…

അയ്യൻ. …. ബിനു. ആർ.

അയ്യനയ്യപ്പനേ സ്വാമിയേ ശരണമയ്യപ്പാ..സ്വന്തമാം പൊരുളറിയാൻ എന്നുള്ളിൽഞാൻ തിരയുന്നൂ,അഭിഷേകപ്രിയനേ… സ്വാമിയേ… ശരണമയ്യപ്പാ… !പൊന്നുപതിനെട്ടാം പടിയിലുറങ്ങുംഅറിവിൻ വേദപ്പൊരുളിനെകണികണ്ടുണർന്നൂ വിളിക്കുന്നൂ, കർപ്പൂരപ്രിയനേ… പ്രിയനേശരണമേകണേ നിത്യവും ….സ്വാമിയേ… ശരണമയ്യപ്പാ.. !വൃശ്ചികപ്പുലരിയിൽ ശരണമന്ത്രങ്ങളുരുക്കഴിക്കവേമണ്ഡലകാലം കാത്തിരിക്കുന്നൂ ഭക്തരെ ,അയ്യൻ മണികണ്ഠൻ ഭസ്മപ്രിയൻ…. സ്വാമിയേ… ശരണമയ്യപ്പാ… !ഇരുമുടിക്കെട്ടിലുറങ്ങും പരിദേവനങ്ങൾഅയ്യനിൽ നെയ്യായിയുരുകിയിറങ്ങവേഭക്തരുടെ കണ്ഠത്തിൽനിന്നുയരുന്നൂ…

ലളിത ഗാനം ….. ഗീത മന്ദസ്മിത

മഴയായി വന്നിന്നെൻ മനതാരിൽ പെയ്തു നീഒഴിയാത്തൊരോർമ്മകൾ പോലേ…മഴയെത്തും നേരത്തെൻ അരികിലെത്താറുള്ളപൊഴിയാത്ത പൂവിതൾ പോലേതെല്ലും പെയ്യാത്ത തെളിമാനം പോലേ…(മഴ…)അറിയാതെയാമുഖം അകതാരിൽ വന്നെന്റെഅഴകേറും നിനവായി നിന്നു…അരുകിലുണ്ടീമുഖമെന്നറിഞ്ഞെന്നാലുംഅറിയാതെയാമുഖം കണ്ടൂഞാനറിയാതെ മോഹങ്ങൾ പെയ്തൂ…(മഴ…)അരുതരുതിങ്ങനെ അരുതാത്ത മോഹങ്ങൾഅറിയാതെ വന്നു പോയെന്നോ…പിരിയാത്ത നോവുകൾ അകതാരിൽ വന്നെത്തിപറയാതെ പറയുകയാണോഎല്ലാം ജലരേഖയാവുകയാണോ…!(മഴ…) (ഗീത.എം.എസ്)

വാഗ്ദാനങ്ങൾ …. Bijukumar mithirmala

ഈ വരുന്നതിരഞ്ഞെടുപ്പിൽഞാൻ ജയിച്ചാൽഎന്റെ വാഗ്ദാനങ്ങൾനിങ്ങൾക്കായിസമർപ്പിക്കുന്നുകിഴുക്കുദിക്കുന്നസൂര്യനെ കുറച്ച്സ്ഥാനം മാറ്റി പ്രതിഷ്ഠിക്കുംഎന്നും സഞ്ചരിക്കുന്നപാതയിൽ നിന്നുംതെല്ല് മാറി സഞ്ചരിക്കാൻ പറയും.ഇത്രയും നാൽ ഭൂമിസൂര്യനെ വലം വച്ചത്നിർത്തി സൂര്യനോട് പറയുംഭൂമിയേ ചുറ്റാൻപിന്നെ കാക്കകൾമലന്നു പറക്കുംഅതിൽ എല്ലാ കാക്കകൾക്കുംഓഫറും കൊടുക്കുംവേഗം കുളിച്ച്കൊക്കായി മാറാൻബാക്കി കിളികളോട്കടക്കു പുറത്ത്എന്ന് കല്പിക്കുംകോഴികൾക്ക് മുല…

പുരോഗതി…….. Krishnan Krishnan

രാജ്യം പുരോഗമിക്കയാണ്രാജാവ് ചക്രവർത്തിയാവുന്നുഏഴകളേ നിങ്ങൾമോഴകളെ പോലെ സഹകരിക്കുകരാജ്യപുരോഗതിഅതാവണം ലക്ഷ്യംകുനിഞ്ഞ് നിന്ന് പണിയെടുക്കുക.സമ്മർദങ്ങൾ അവഗണിക്കുക.കോർപ്പറേറ്റ് പാദങ്ങൾവന്ദിച്ച് മുന്നോട്ട്നാളത്തെവർഗ്ഗീയയുദ്ധത്തിലെപടയാളികൾ നിങ്ങൾഹേ ജഡ്ക വണ്ടിക്കാരാവലിക്കുക അല്ലെങ്കിൽ മരിക്കുക.ചുമച്ച്തുപ്പി പുരോഗതിതടസപ്പെടുത്തരുതേ.സ്വർണ്ണചെരിപ്പിട്ട പാദാരവിന്ദംനമിച്ച്പുണ്യമൂത്രം രുചിച്ച്ശക്തരാവുകഅല്ലാതെ ചളിപുരണ്ടനിന്റെ പിള്ളേരെ വളർത്തിയിട്ട്ആർക്ക് കാര്യംഅനിവാര്യമായ യുദ്ധംതൊഴിലാളികളഅതിൽ നിങ്ങളില്ലനിങ്ങൾക്കുമില്ല.ഭൂമിയും വെള്ളവും വായുവുംവിൽക്കപ്പെടുമ്പോൾനിന്റെ തലമുറകളുടെ രോദനങ്ങൾലയിച്ച…

മനസ്സ് മുരടിച്ചവരോട്. …. പള്ളിയിൽ മണികണ്ഠൻ

കോട്ടംവന്ന വേരുകളിലേക്കിറങ്ങിച്ചെന്ന്മതിയുടേയും മൃതിയുടേയുമിടക്ക്‌സ്വാസ്ഥ്യസുഖമുള്ളസ്ഥിതിയുടെ ഔഷധംപകരുന്നചില നോട്ടങ്ങളുണ്ട്.വിളകൾക്കിടയിലെ കളകളെവേരോടെ പിഴുതെടുക്കുന്നതൊടാതെ തൊടുന്ന ആ നോട്ടങ്ങൾക്ക്‌വല്ലാത്തൊരു കാന്തശക്തിയാണ്.ഭ്രമ, വിഭ്രമവികാരങ്ങൾചിന്താലോകത്തിന്റെചില്ലുകൊട്ടാരങ്ങളിൽവികൃതച്ചിത്രങ്ങൾ വരയ്ക്കുമ്പോൾ,എനിക്കും നിനക്കുമിടയിലെമൂന്നാംലോകത്തിന്റെ മൂഢതയിൽ നീസ്ഥാനഭ്രംഷ്ടനായ രാജാവാണ്.വെളിച്ചപ്പെടാനും വേറിട്ടുകാണാനുംവെല്ലുവിളിക്കാനുംഅർത്ഥശൂന്യമായി ചിരിച്ച്,ആർക്കോവേണ്ടി കരഞ്ഞ്,മേഘരൂപങ്ങളെനോക്കിപിറുപിറുക്കാനും തുടങ്ങുമ്പോഴാണ്നിനക്കുനേരെയോരു‘നോട്ട’ത്തിന്റെ ആവശ്യം വരുന്നത്.നാല്പതിലെത്തുന്ന കറുത്തതോന്നലുകൾകാഴ്ചയെ ദുർബലപ്പെടുത്തുമ്പോൾബോധ്യപ്പെടുത്തലുകളാൽ വെളിച്ചംനൽകുന്നനോട്ടങ്ങളുടെ കണ്ണടകളിൽ നീഅഭയം തിരയാൻ മടിച്ചിരിക്കരുത്.തിരിച്ചറിവിന്റെ…

ആമിന എന്ന കുഞ്ഞ ഓ൪മയായി. …. Vasudevan Pm

ഇന്ന് ഞങ്ങളുടെ നാട്ടുകാരി ആമിന എന്ന കുഞ്ഞ ഓ൪മയായി. ബധിരമൂകമായിരുന്നു പാവത്തിന്റെ ലോകം. എന്നെ നല്ല ഇഷ്ടമായിരുന്നു. കുടുംബത്തിലെ ഒരു കല്യാണത്തിന്റെ വകയിൽ എനിക്കുള്ള ബിരിയാണി പാ൪സൽ കൊടുത്തയച്ചത് മിനിഞ്ഞാന്നാണ്. ഓണത്തിനും വിഷുവിനും മുടങ്ങാത്ത സാമിപ്യമായിരുന്ന പാവം കുഞ്ഞ ഇനി ഇല്ല.…