“തിരുപ്പിറവി “
രചന : രാജുവിജയൻ ✍️ അങ്ങകലെ ആകാശത്തൊരുതാരകമുണ്ടെന്നേ……..ആ ദ്യൂതി തൻ വഴിയേ നോക്കിഅവർ നടപ്പുണ്ടേ……..ആട്ടിടയർ ആ ജന്മത്തെഅറിഞ്ഞിടും നേരംബെത്ലഹേമിൻ പുൽക്കൂട്ടിൽഅർക്കനുദിച്ചെന്നെ……..ക്രൂശിതരെ, ഉയർപ്പു നിങ്ങൾദേവനുണർന്നെന്നെമണ്ണിതിലായ് സ്നേഹം വാരിവിതറി നിറക്കാനായ്…..രാവുകളിൽ ചന്ദ്രോദയമായ്യേശു പിറന്നെന്നെആതിരയിൽ കുളിരല പോലെനാഥനണഞ്ഞെന്നെ………ഉൾത്തുടി തൻ താളം കൊട്ടിപാട്ടുകൾ പാടുമ്പോൾ……ഉലകമിതിൽ നാഥാ നീയെൻഅഭയമരുളേണെ…….…
