കനലെരിയുംഹൃദയതന്ത്രിയിൽ
ഒരുവേനൽമഴയായി നീയണയുമ്പോൾ
സാന്ത്വനസ്പർശത്തിൻ രാഗങ്ങളൊക്കയും
നിറമാർന്ന മഴവില്ലായിത്തീർന്നിടുന്നു.

കടന്നുപോംവഴികളിൽ
കദനങ്ങൾനിറയിലും
എത്രയെത്രശിശിരങ്ങൾ
ഇലകൾപൊഴിക്കിലും

ഊഷരഭൂമിതൻദാഹംശമിക്കാൻ
എത്തിടും മഴത്തുളളിപോൽ
എന്നെപുണരുന്ന പ്രിയമേ
നീയെൻവേനൽമഴയല്ലോ.!

ചെറുചാറ്റൽമഴയായി
കുളിർത്തെന്നലായി
എൻപുനർജ്ജനിയായി
മമരാഗതാളലയമായി
ഇനിയുമെത്തീടുമോ
പ്രിയസഖീ എൻ്റെ പ്രിയസഖീ..

Dr. സ്വപ്ന പ്രസന്നൻ

By ivayana