രാഗഹാരം
രചന : എം പി ശ്രീകുമാർ✍ വിരിഞ്ഞ പൂവ്വെനിറഞ്ഞ പൂവ്വെമനസ്സിലെന്താണ് ?മറഞ്ഞിടാത്തനിറഞ്ഞ നിൻ ചിരിപറഞ്ഞതെന്താണ്?മറഞ്ഞിരുന്ന്മനം കുളിർക്കുംമധുരമെന്താണ്മറന്നു പോയമണിക്കിനാക്കളോർത്തെടുക്കയൊമുറിഞ്ഞുപോയരസച്ചരട്കോർത്തെടുക്കയൊനിറഞ്ഞിടുന്നമധുകണങ്ങൾനുകർന്നിരിപ്പാണൊതിരയടിയ്ക്കുംആനന്ദാമൃതനിർവൃതി കൊൾകയൊപ്രകൃതി നിന്നിൽനിറഞ്ഞ കാന്തിചൊരിഞ്ഞു തന്നില്ലെവസന്ത മിന്ന്വിരുന്നു വന്ന്നിന്നിൽ നിറഞ്ഞില്ലെവസുന്ധര തൻപുണ്യ മാകവെനിന്നിൽ പകർന്നില്ലെവിടർന്ന ചുണ്ടിൽതഞ്ചും മധു നീയാർക്കായ് കരുതുന്നുഇതൾ വിടർത്തികരൾ വിടർത്തിയിളകിയാടുവാൻഇതിലെ വരുംരാജകുമാരനെകാത്തിരിപ്പാണൊ?വിരിഞ്ഞ…