സമയം…. Pattom Sreedevi Nair
ജീവിതത്തില്‍ ഇനി സമയമെത്ര,ബാക്കി?അതറിയാന്‍ ഞാന്‍ ഇടയില്ലായിടങ്ങളിലൊക്കെ ചികഞ്ഞു നോക്കി.കണ്ണെത്താത്ത ദൂരത്തോളം,കാതെത്താത്ത കാലത്തോളം,ശബ്ദം അലയിട്ട്.നുരയിട്ട്,ഉണര്‍ത്തുന്ന നിമിഷങ്ങള്‍ തോറുംഞാന്‍ പരതി.നിരാശകള്‍കൊണ്ട് ആശകളെയും,വിസ്മൃതികൊണ്ട് സ്മൃതിയെയുംഉണര്‍ത്താമെന്ന് എന്നെ അറിയിച്ചശക്തിയെ അറിയാതെയറിഞ്ഞു!ഓരോനിമിഷത്തെയും,നിമിഷാര്‍ദ്ധങ്ങളെയും,വിഭജിക്കാന്‍ ഞാന്‍,എന്റെമനസ്സിലെ ആവനാഴികളില്‍ശരങ്ങളെതെരഞ്ഞു.ഏതുശരത്തിനായിരിക്കാം ജീവിതബന്ധങ്ങളെയും,ചിന്തകളെയുംവിഭജിച്ചുതരാന്‍ കഴിയുക?മനസ്സെന്ന മാന്ത്രികന്‍ എന്നുംഎവിടെയും പിടിതരാതെ കറങ്ങിനടക്കുന്നതും,പ്രപഞ്ചസത്യങ്ങളില്‍ വിലയിക്കുന്നതുംഅകലങ്ങളില്‍ അലയുന്നതുംഞാനറിയുന്നു.ഉള്ളിലെ നീരാളിപ്പിടുത്തത്തില്‍നിന്നുംബാഹ്യലോകത്തിന്റെ വാതായനങ്ങള്‍കടന്നുവരാന്‍…
