Category: അറിയിപ്പുകൾ

മാറ്റൊലി …. Sreekumar MP

അവിചാരിതമായിശക്തമായ മിന്നൽപ്പിണരുംഇടി മുഴക്കവും! സമുദ്രനിരപ്പിൽ നിന്നുംആയിരത്തി ഒരുന്നൂറടി ഉയരത്തിൽഭാരതത്തിന്റെ ശിരസ്സിൽ നിന്നുമാണ്അതുയർന്നത്! അധിനിവേശങ്ങളുടെ കാലം കഴിഞ്ഞു.അധിനിവേശത്തിന് ശ്രമിച്ചവരെല്ലാം തകർന്നുവീണു.ഓടക്കുഴൽ മാത്രമല്ല സുദർശനചക്രവുമേന്തിപാഞ്ചജന്യം മുഴക്കി വന്നപാർത്ഥസാരഥിയുടെ നാടാണ് ഭാരതം ! ഭാരത് മാതാ കീ ജയ്വന്ദേമാതരം. ഗൽവാൻ നദിയ്ക്കരികിൽപതിയിരുന്ന വ്യാളി യുടെയുംകാശ്മീരിന് വടക്കു…

വെട്ടം …. ജയദേവൻ കെ.എസ്സ്

വെട്ടിത്തിളങ്ങും മുഖവുമായ് ആദിത്യൻമട്ടുപ്പാവിൽ നിന്നു പുഞ്ചിരിക്കേ,വെട്ടം പരന്നൂഴിയുറ്റവർക്കേകുന്നുപട്ടുറുമാലിട്ട സുപ്രഭാതം.. കെട്ടിലും മട്ടിലും ദേവലോകത്തിന്റെചിട്ടയിലെത്തുന്ന പൊൻകിരണം,കെട്ടിപ്പിടിച്ചുണർത്തീടുന്നു ഭൂമിയെമുട്ടൊന്നുമില്ലാതെ സഞ്ചരിക്കാൻ.. പട്ടുടുത്തെത്തുവാനർക്കന്റ വാതിലിൽമുട്ടിവിളിക്കുന്ന പക്ഷികൾക്കും,മൊട്ടുപോലിത്തിരിയുള്ളോർക്കുമെത്രയോതിട്ടമോടേകുന്നു തൂവെളിച്ചം.. കട്ടക്കരിയിരുട്ടാകിലോ നൂലിഴപൊട്ടിയ പട്ടംകണക്കെയെല്ലാം,ഒട്ടും ശുഭകരമല്ലാതവതാളംകൊട്ടുന്ന പാട്ടുപോലായിടുന്നൂ.. പെട്ടകംതന്നിലെ പൊൻവെളിച്ചം തരാൻചൊട്ടതൊട്ടിന്നുമുദിച്ച നീയേ,വട്ടംകറങ്ങുന്ന ധാത്രിക്കു നെറ്റിയിൽപൊട്ടുകുത്തേണമേ തൃക്കരത്താൽ…. ജയദേവൻ

വഴിപോക്കൻ ….. Jisha K

വെറുമൊരു വഴിപോക്കൻ മാത്രംആയതിൽ പിന്നെയാണ്സഞ്ചാരങ്ങൾക്കൊക്കെയുംആർഭാടങ്ങൾ ഇല്ലാതിരുന്നത് അത്ര ത്തന്നേയുംനടത്തങ്ങൾക്ക് ആഡംബരവുംവിജനതയ്ക്കു വന്യതയുടെഅധികവളർച്ചയുംഇല്ലാതിരുന്നത്. അത് കൊണ്ടാവാംകവിത പോലുംഇത്രയേറെ ലളിതമാകുന്നത്.. ഞാൻ എന്റെ എന്നീ വാക്കുകൾവില്പനയ്ക്ക് വെച്ചിടത്തുനിന്ന്എങ്ങോട്ടേക്കെന്നില്ലാതെതേയ്ഞ്ഞു മായ്ഞ്ഞുഅപ്രത്യക്ഷമാവുന്നത്.. ഒരിടവഴിത്തിരിവിലുംകൂർത്ത മുനയിലിറ്റി കിടക്കാൻകാൽപ്പാടുകളൊന്നുംപതിയാതിരുന്നത്.. ഒരു മുറിവിലേക്കുംചുവന്നു പൂക്കാൻമുരിക്കിൻ പൂവുകൾകൂട്ടാക്കാതിരുന്നത്.. വേലിയ്ക്കൽ വിഷുവെന്ന്തിടുക്കം കൂട്ടാൻകണിക്കൊന്നകൾമടിച്ചു നിൽക്കുന്നത്..…

ഫാ.ഡാനിയേൽ ജോർജ്ജ് (68) ചിക്കാഗോയിൽ നിര്യാതനായി …. Johnson Punchakonam

ചിക്കാഗോ: ബെൽവുഡ് സെൻറ് ഗ്രീഗോറിയോസ് ഓർത്തോഡോക്സ് കത്തീണ്ട്രൽ ഇടവക വികാരി ഫാ. ഡാനിയേൽ ജോർജ്ജ് (68) ചിക്കാഗോയിൽ നിര്യാതനായി. ഏതാനും മാസങ്ങളായി രോഗാവസ്ഥയിൽ ചികിത്സയിലായിരുന്ന ബഹുമാനപ്പെട്ട ഡാനിയേൽ ജോർജ്ജ് കശീശ്ശാ കഴിഞ്ഞ ദിവസം സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ വൈദീകരുമായി “സൂം”…

നാഷണൽ ഡോക്ടേഴ്സ് ഡേ …..ജോർജ് കക്കാട്ട്

അടിയന്തിര ശസ്ത്രക്രിയയ്ക്ക് വേണ്ടി ഒരു രോഗിയായ കുട്ടിയെ ഡോക്ടറുടെ പ്രത്യേക അനുമതിയോടെ ആശുപത്രിയിൽ പ്രവേശിച്ചു. അത്യാവശ്യമായി ഡോക്ടർ പുറത്തു പോയിരുന്നു ..അക്ഷമരായ മാതാപിതാക്കൾ ആശുപത്രിയിൽ ബഹളം വച്ചു ..മുതിർന്ന നേഴ്‌സ് ഡോക്ടറെ ഫോണിൽ വിളിച്ചു ..ഞാൻ ഉടൻ വരുന്നുവെന്നും കുട്ടിയെ ഓപ്പറേഷൻ…

വെറും പേച്ചുകൾ കായ്ക്കുമ്പോൾ ….. ആനന്ദ്‌ അമരത്വ

ഉച്ചയ്ക്ക്‌ ഉദിക്കുന്ന സൂര്യൻ ചിറകില്ലാത്ത കുതിരപ്പുറത്ത്‌ കയറിഅവൻ വരുന്നത്‌ പറന്നായിരിക്കും,അകമ്പടി വാഹനമായ്‌എന്റെ വാക്കുകൾനിങ്ങൾക്കു മുമ്പിൽ ഒഴുകി നടക്കും. ഓരോ ആണിയും പിഴുതെറിയുന്നഇരുമ്പ്‌ തലയുള്ള ഒരുവനെനിങ്ങൾ നോക്കി വച്ചോളു ,ആണി പിഴുതഓരോ പഴുതിലൂടെയുംപ്രകാശം ജനതയ്ക്ക്‌ വഴി കാട്ടും. നിങ്ങൾ ക്ഷമിക്കുകവിരൽ ചൂണ്ടാൻനിങ്ങൾക്ക്‌ അർഹതയില്ല.വളഞ്ഞ…

ഷിക്കാഗോ സെന്റ്‌ തോമസ്‌ ഓർത്തോഡോക്സ് ഇടവകയിൽ മാർത്തോമ ശ്ലീഹായുടെ പെരുന്നാൾ ജൂലൈ 3, 4, 5 ( വെള്ളി, ശനി, ഞായർ) തീയതികളിൽ … Rev.Fr.Johnson Punchakonam

ഷിക്കാഗോ സെന്റ്‌ തോമസ്‌ ഓർത്തോഡോക്സ് ഇടവകയിൽ മാർത്തോമ ശ്ലീഹായുടെ പെരുന്നാൾ ജൂലൈ 3, 4, 5 ( വെള്ളി, ശനി, ഞായർ) തീയതികളിൽ ഷിക്കാഗോ സെന്റ്‌ തോമസ്‌ ഓർത്തോഡോക്സ് ഇടവകയുടെ കാവൽപിതാവും ഇന്ത്യയുടെ അപ്പോസ്തോലനുമായ പരിശുദ്ധ മാർത്തോമാ ശ്ലീഹായുടെ ദുഖറോനോയും ഇടവക…

കൊയ്ത്തുത്സവം …… ഷിബു കണിച്ചുകുളങ്ങര

വിത്ത് വിതപ്പതിൻ മുന്നേ ആ കർഷകൻ പാടങ്ങളെല്ലാം ഉഴുതു മറിച്ചേ , ചേറിലും ചതുപ്പിലും വരമ്പത്തും പിന്നേയാ പറമ്പിലും വിയർത്തിതു പണിതേ മണ്ണിൽ പൊന്ന് വിളയിക്കും കർഷക തമ്പുരാൻ. താങ്ങായ് തുണയായ് കൂടെ വാണരുളും അരുമപ്പെണ്ണവൾ കൊണ്ടുവന്നീടും കഞ്ഞി ആ കുമ്പിളിൽ…

മഴക്കെന്തു ഭംഗി …. ഡെയ്സൺ. നെയ്യൻ

ഈ മഴക്കെന്തു ഭംഗിയാണിപ്പോൾഅതിൽ നനഞ്ഞലിയാൻഎന്തു രസമാണെന്നോഈ മഴയ്ക്കൊരു ഒരുമുഖം കൂടിയുണ്ടതു നിറുത്തതാതെ പെയ്യുവാൻ തുടങ്ങിയാൽഊരെല്ലാം വിഴുങ്ങിദിശയറിയാതെകൂരകൾക്കുമീതെ ഒഴുകുവാൻ തുടങ്ങുമപ്പോൾ മഴയ്ക്കുഎന്തൊരു കോപമാണെന്നുചൊല്ലി നമ്മൾ തേങ്ങുംഉറ്റവരെയും, ഉടയവരേയുംഎല്ലാമതു കവർന്നെടുത്തു പാഞ്ഞു പോകുമെങ്കിലുംഎല്ലാം മനസ്സുകളെയുംഎല്ലാം മറന്ന് ഒന്നിപ്പിക്കുവാൻഈ മഴയ്ക്കാകുന്നുണ്ട്ചിലപ്പോഴൊക്കെയുംഎല്ലാം നഷ്ടപ്പെടുത്തിയിട്ടാണെങ്കിലും.

” മോഹനം ” ….. Shibu N T Shibu

മോഹിനീ .. നിന്റെ മൂടുപടം അഴിച്ച്‌ നീ പുറത്ത് വരുക, എന്റെ അനുവാദമില്ലാതേയാണ് നീ എന്റെ ഉള്ളം കവർന്നത് മയൂര നടനത്തിൻ വിസ്മയം പോലെ നിന്റെ വരവ്, എന്റെ മനസ്സിന്റെ ലോലതന്ത്രകളിൽ പുളകമേകിയിരുന്നു. അരയന്നങ്ങൾ നടന്നു വരുന്നോരഴകിൽ വിരിയും നിന്റെ ആഗമനം…