തീർത്ഥ കണങ്ങൾ ….. Sreekumar MP
നന്ത്യാർവട്ടങ്ങൾ. മകരമഞ്ഞിൻ കുളിരിലുംകുംഭവേനൽച്ചൂടിലുംഇടവപ്പാതി മഴയിലും,എന്നു വേണ്ടനിത്യവും പുലരിയിൽമുറ്റം നിറയെവെളുത്ത നക്ഷത്രപ്പൂക്കൾ വിതറി,നിറപൂക്കളുമേന്തിവെൺ താരകൾ പതിച്ചപച്ചക്കുടകൾ പോലെമനസ്സിനേയും വീടിനെയും പ്രകൃതിയെയുംഹർഷപുളകമണിയിയ്ക്കുന്നനന്ത്യാർവട്ടങ്ങൾ ! ജ്വലിയ്ക്കുന്ന വേനൽച്ചൂടിൽവല്ലപ്പോഴും നനച്ചു കൊടുക്കുന്നവെള്ളം കൊണ്ട് തൃപ്തിപ്പെട്ട്പരാതിയൊ പരിഭവമൊവാട്ടമൊ കോട്ടമൊ ഇല്ലാതെനിറഞ്ഞ ചിരിയുമായി നില്ക്കുന്നനന്ത്യാർവട്ടങ്ങൾ ! കാണുമ്പോൾ മനസ്സിൽസ്നേഹാദരങ്ങളല്ലാതെമറ്റെന്താണ് തോന്നുക…