പാട്ടുകാരനാം കൂട്ടുകാരനു പ്രണാമം ‐‐‐‐‐‐‐‐‐‐ Rafeeq Raff
വിയർപ്പിൻ മണമുള്ളനോവിന്റെ പാട്ടുകാരാ…നാടൻ ശീലുകളിനിയും ബാക്കിയാക്കി നീ…നേരത്തേ മടങ്ങിയതെന്തിനാവോ ?ചേറിൽ പുതഞ്ഞൊരാ പട്ടിണി ബാല്യത്തെ,പാടിപ്പുകഴ്ത്തിയ കൂട്ടുകാരാ…അമ്മ തൻ സ്നേഹത്തിന്നാഴങ്ങളിൽ നിന്റെ,സങ്കടപ്പാട്ടുകളിനിയാരു പാടും ?തോട്ടുവരമ്പിലും പുല്ലാനിക്കാട്ടിലുംകവിതയുടെയീണമിനിയാരു മീട്ടും ?ഞാറ്റുകണ്ടങ്ങളും നാട്ടുവഴികളുംനിലക്കാതെ തേങ്ങുന്നതെന്തിനാവോനെഞ്ചകത്തൊരു നോവുടുക്കിൻ തേങ്ങലുംബാക്കിയാക്കി നീ യാത്രയായീ….പ്രണാമം… റഫീഖ്. ചെറവല്ലൂർ
