മൗനമായി …. Suresh Pangode
മൗനമയൊഴുകുമീ നദിയുടെ ഓരത്തുഞാൻ ഇരിക്കുമ്പോൾ ഓളങ്ങളിൽനിൻ മുഖം പൂത്തുലഞ്ഞുനിൻ കാർകൂന്തലിൽ തഴുകി വന്ന കാറ്റിനൊപ്പംനിന്റെ സുഗന്ധം ഞാനറിയുന്നൂ..സന്ധ്യയിൽ തിങ്കളെത്തിയപ്പോൾപുഴയിലെ ഓളങ്ങളിൽനീയും മാറിയൊരുസൗന്ദര്യധാമമായി കരയെ പുണരാൻ ഓളങ്ങൾ വന്നപ്പോൾമോഹിച്ചുപോയ് ഞാൻസ്വപ്നത്തിലല്ലാതെഒരിക്കലെങ്കിലും നീയെന്റെ ദേവി ആയെങ്കിൽ…സാഗരം പൂകുന്നസൂര്യ പുത്രീ …ഞാൻ ഒരു സുതനായി പ്രണയിക്കുന്നൂ…