വഴിപോക്കൻ ….. Jisha K
വെറുമൊരു വഴിപോക്കൻ മാത്രംആയതിൽ പിന്നെയാണ്സഞ്ചാരങ്ങൾക്കൊക്കെയുംആർഭാടങ്ങൾ ഇല്ലാതിരുന്നത് അത്ര ത്തന്നേയുംനടത്തങ്ങൾക്ക് ആഡംബരവുംവിജനതയ്ക്കു വന്യതയുടെഅധികവളർച്ചയുംഇല്ലാതിരുന്നത്. അത് കൊണ്ടാവാംകവിത പോലുംഇത്രയേറെ ലളിതമാകുന്നത്.. ഞാൻ എന്റെ എന്നീ വാക്കുകൾവില്പനയ്ക്ക് വെച്ചിടത്തുനിന്ന്എങ്ങോട്ടേക്കെന്നില്ലാതെതേയ്ഞ്ഞു മായ്ഞ്ഞുഅപ്രത്യക്ഷമാവുന്നത്.. ഒരിടവഴിത്തിരിവിലുംകൂർത്ത മുനയിലിറ്റി കിടക്കാൻകാൽപ്പാടുകളൊന്നുംപതിയാതിരുന്നത്.. ഒരു മുറിവിലേക്കുംചുവന്നു പൂക്കാൻമുരിക്കിൻ പൂവുകൾകൂട്ടാക്കാതിരുന്നത്.. വേലിയ്ക്കൽ വിഷുവെന്ന്തിടുക്കം കൂട്ടാൻകണിക്കൊന്നകൾമടിച്ചു നിൽക്കുന്നത്..…
