ഗ്രാമത്തിലേ ക്കൊരെത്തിനോട്ടം.
രചന : സതി സുധാകരൻ. പട്ടണം വിട്ടൊന്നു പോകണംഇനിയെൻ്റെ ഗ്രാമത്തിൽ ചെല്ലണം. :പൊട്ടിച്ചിരിച്ചുകൊണ്ടോടി വരുന്നൊരു കാറ്റിനോട്,പട്ടണത്തിൻ കഥ ചൊല്ലണം.ഓളങ്ങളലതല്ലും പുഴയുടെ വിരിമാറിൽനീന്തിത്തുടിച്ചു നടക്കണം.കുന്നിൻമുകളിലെ അമ്പിളിമാമനെഎത്തിപ്പിടിക്കുവാൻ നോക്കണം.ഓലക്കുട ചൂടി ഞാറു നടുന്നൊരുകൂട്ടുകാരോടൊപ്പം കൂടണം.പച്ചപ്പട്ടുടയാട ചാർത്തിയ വയലിൻ്റെപാടവരമ്പിലൂടെ നടക്കണം.മഴ പെയ്തു വെള്ളം നിറഞ്ഞു കിടക്കുമ്പോൾതവള…
