ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: അറിയിപ്പുകൾ

അറിയുന്നിതിന്നു ഞാൻ …. Lisha Jayalal

അറിയുന്നിതിന്നു ഞാൻനീ അകലെയാണെങ്കിലുംകനിവിന്റെ ചാരത്തെവിടെയോനിനവിന്റെ കമ്പളം മൂടുമ്പോൾ …. ഒരു കൈപ്പാടകലെചിന്തുന്ന ഉണർത്തുപാട്ടിന്റെരാഗം പോലെ ,അർത്ഥമില്ലാത്ത വരികളിൽഎന്നെ ഞാൻ അടിച്ചേൽപ്പിക്കുന്നു ….. വിണ്ടുകീറിയ ഹൃത്തടംചെണ്ടുമല്ലി പോലെയിന്നുകൾരണ്ടു കണ്ണുകളെത്തി നോക്കുന്നുവഴിയോര വെളിച്ചത്തിനുമപ്പുറം …. വരും വരാതിരിക്കില്ല നമുക്കായ്മഴ നിലാവെഴുന്ന ഓർമ്മകൾതരാതിരിക്കില്ല കാലവും.

ഐഎപിസി സ്ഥാപക ചെയര്‍മാന്‍ ജിന്‍സ് മോന്‍ പി. സക്കറിയയുടെ ഭാര്യാ മാതാവ് നിര്യാതയായി …. sujith s

ചിലവ്: ഐഎപിസി സ്ഥാപക ചെയര്‍മാന്‍ ജിന്‍സ്‌മോന്‍ പി. സക്കറിയയുടെ ഭാര്യാ മാതാവും ഇളയിടത്തുകുന്നേല്‍(വഞ്ചിക്കാട്ട്) പരേതനായ അഗസ്റ്റിന്റെ ഭാര്യയുമായ ത്രേസ്യാമ്മ(82) നിര്യാതയായി. സംസ്‌കാരം (ജൂലൈ 12)ഉച്ചകഴിഞ്ഞ് മൂന്നിന് ചിലവ് ക്രിസ്തുരാജ് പള്ളിയില്‍. പരേത പള്ളിക്കാമുറി വാട്ടപ്പിള്ളില്‍ (പൂവത്തുങ്കല്‍)കുടുംബാംഗം. മക്കള്‍: മാത്യു(സോബി),സിസ്റ്റര്‍ കൃപ സിഎസ്എന്‍(അലഹബാദ്),…

വിയന്ന സെന്റ്‌ മേരീസ്‌ ഇടവക വി. ബി. എസ്‌. നായി ഒരുങ്ങുന്നു … Fr Joshy VM

വിയന്ന സെന്റ്‌ മേരീസ്‌ മലങ്കര സിറിയൻ ഓർത്തഡോക്സ്‌ ദൈവാലയത്തിൽ എല്ലാവർഷവും നടത്തിവരുന്ന വെക്കേഷൻ ബൈബിൾ സ്കൂൾ(VBS) ഈ വർഷവും സെന്റ്‌ മേരീസ്‌ സണ്ടെസ്കൂളിന്റെ നേതൃത്വത്തിൽ 2020 ആഗസ്റ്റ്‌ 6, 7, 8 തിയതികളിലായി 4 മുതൽ 17 വരെ പ്രായമുള്ള കുട്ടികൾക്കായി…

വിക്ടര്‍ ജോര്‍ജിന്റെ ഓര്‍മ്മക്കായി. …. ശ്രീരേഖ എസ്

വെണ്ണിയാനി കുന്നിന്‍ ചെരുവില്‍പേമാരിയില്‍ നനച്ചൊലിച്ച്ഒരു നൊമ്പരക്കാറ്റ് തഴുകുന്നില്ലേ ….??? കാണാകാഴ്ചകള്‍ നമ്മെ കാട്ടുവാന്‍ആര്‍ത്തലച്ചു പെയ്യും മഴയെ പുണര്‍ന്നുക്യാമറയുമായി കുന്ന് കയറിനിത്യതയുടെ ഫോക്കസിലേക്ക് ഫ്ളാഷ് മിന്നാതെനമ്മെ വിട്ടുപോയ ആ സോദരനെമറക്കുവാനാകുമോ ??? ഒരു പിടി സ്വപ്നങ്ങളുമായിവര്‍ണ്ണകാഴ്ചകള്‍ തേടി പോയപ്പോള്‍അറിഞ്ഞിരുന്നോആ കുന്നിന്‍ ചെരുവില്‍സംഹാരരുദ്രയായിമഴയുടെ രൂപത്തില്‍…

കൊഴിയും പൂവേ …. സുരേഷ് പാങ്ങോട്

വിടരും മുമ്പേ കൊഴിയും പൂവേനിന്നെ എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നുതേൻമണം മാറാത്ത ചെടികളിലെന്നെഞാൻ കുറിച്ചെന്റെ മോഹമായി നിന്നെ. ആയിരം ജന്മങ്ങൾ നിനക്കായ് പിറക്കാംഎന്നും നീ എന്നിലേക്ക്‌ അണയൂ പ്രിയേ …നിൻ വിരഹത്തിന്റെ വേനലിൽ വാടിയ.പൂത്തണ്ടൊടിച്ചു ഞാൻ നിന്നെയോർപ്പൂ… ഇനി എനിക്കില്ലായിവിടെ നിശ്വാസങ്ങൾ ഏറെനീ…

ഒരുമൗനം ബാക്കി വെക്കാം … Bindu v k

വാക്കുകളിടറിവീണ് പൊട്ടിക്കരയാനൊരു മൗനം ബാക്കി വെയ്ക്കാം കൂടൊഴിഞ്ഞ ഹൃദയത്തിലെ കരുതാലായ് ഏകാന്തതയുടെ കനത്ത ഇരുളിലൊരു തിരിവെളിച്ചമായ് കരഞ്ഞു വീർത്ത കൺപോളകൾക്ക് കനംതൂങ്ങാൻ അറ്റുപോയ പ്രതീക്ഷകൾക്ക് പതംപറഞ്ഞ് കലഹിക്കാൻ ഓർമ്മയുടെ നെരിപ്പോടിൽ സ്വയം എരിഞ്ഞടരാൻ നമുക്കൊരു മൗനം ബാക്കി വെക്കാം ദേശാടനക്കിളികൾ യാത്ര…

വൈലോപ്പിള്ളിയും കറുപ്പിന്റെ പ്രാണനും … TP Radhakrishnan

കറുപ്പിനെ പറ്റി ചിന്തിക്കുമ്പോഴൊക്കെവൈലോപ്പിള്ളിയുംസഹ്യന്റെ മകനുംആത്മാവിൽനൊമ്പരത്തിന്റെ ചങ്ങല അഴിച്ചിടും.വെറുമൊരാനക്കഥയല്ലെന്ന്ആയിരം വട്ടമുള്ളിൽ ആണയിടും.കറുപ്പിന്റെ കഥ കഴിയുന്നഛിന്നം വിളികരളിൽ തന്നെ കൊള്ളും. അന്നം തിന്നുമ്പോഴൊക്കെആ അദ്ധ്വാനശക്തിയെൻഇടനെഞ്ചിലെത്തും.ചെളി കുഴയും പാടത്തിൽവിരൽ കൊണ്ട്വിയർപ്പൊഴുകും നെറ്റി തുടയ്ക്കും. സുരക്ഷയൊരുക്കിയ വീടായ്കരുതലിൽ കാത്തിടും. ടാറിട്ട പാതഅവനിട്ട പാലംജീവന്റെ ഞരമ്പുകൾ. അണകെട്ടിവിദ്യുത് സ്ഫുലിംഗത്തിൽതെളിയും…

സുൽത്താൻ ചിരിക്കുന്നു …. Shyla Kumari

സ്വപ്നത്തിലിന്നലെ വന്ന്സ്റ്റൈലായ് ചിരിക്കുന്നു സുൽത്താൻ.കറുത്തൊരു കണ്ണടപൊക്കിചാരുകസേരയിലിരുന്ന്പൊട്ടിച്ചിരിക്കുന്നു സുൽത്താൻ. പണ്ടേ പറഞ്ഞില്ലേ ഞാനും ഭൂമിപ്രാണികൾക്കുള്ളതാണെന്ന്പാറ്റ, പഴുതാര, പാമ്പ്, പക്ഷിവവ്വാൽ, പുലി, ആനയെല്ലാംച്ചിരിപ്പിടി ഭൂമിക്കവകാശിയെന്ന്. വല്ലാതെ ദ്രോഹിച്ചു നിങ്ങൾകയ്യടക്കിയവയെല്ലാം.തോക്കും പീരങ്കിയുമൊക്കെ വീടിന്റെമൂലയിൽ ചാരിവച്ചോളൂ. പനിച്ചുവിറച്ചങ്ങനെ നിങ്ങളെല്ലാംസ്റ്റൈലായി വീട്ടിലിരുന്നോ.മണ്ടശിരോമണി, കുണ്ടാമണ്ടികളേഇതെല്ലാം പണ്ടേ പറഞ്ഞില്ലേ ഞാനും. ചുണ്ടിലൊരു…

മാറ്റൊലി …. Sreekumar MP

അവിചാരിതമായിശക്തമായ മിന്നൽപ്പിണരുംഇടി മുഴക്കവും! സമുദ്രനിരപ്പിൽ നിന്നുംആയിരത്തി ഒരുന്നൂറടി ഉയരത്തിൽഭാരതത്തിന്റെ ശിരസ്സിൽ നിന്നുമാണ്അതുയർന്നത്! അധിനിവേശങ്ങളുടെ കാലം കഴിഞ്ഞു.അധിനിവേശത്തിന് ശ്രമിച്ചവരെല്ലാം തകർന്നുവീണു.ഓടക്കുഴൽ മാത്രമല്ല സുദർശനചക്രവുമേന്തിപാഞ്ചജന്യം മുഴക്കി വന്നപാർത്ഥസാരഥിയുടെ നാടാണ് ഭാരതം ! ഭാരത് മാതാ കീ ജയ്വന്ദേമാതരം. ഗൽവാൻ നദിയ്ക്കരികിൽപതിയിരുന്ന വ്യാളി യുടെയുംകാശ്മീരിന് വടക്കു…

വെട്ടം …. ജയദേവൻ കെ.എസ്സ്

വെട്ടിത്തിളങ്ങും മുഖവുമായ് ആദിത്യൻമട്ടുപ്പാവിൽ നിന്നു പുഞ്ചിരിക്കേ,വെട്ടം പരന്നൂഴിയുറ്റവർക്കേകുന്നുപട്ടുറുമാലിട്ട സുപ്രഭാതം.. കെട്ടിലും മട്ടിലും ദേവലോകത്തിന്റെചിട്ടയിലെത്തുന്ന പൊൻകിരണം,കെട്ടിപ്പിടിച്ചുണർത്തീടുന്നു ഭൂമിയെമുട്ടൊന്നുമില്ലാതെ സഞ്ചരിക്കാൻ.. പട്ടുടുത്തെത്തുവാനർക്കന്റ വാതിലിൽമുട്ടിവിളിക്കുന്ന പക്ഷികൾക്കും,മൊട്ടുപോലിത്തിരിയുള്ളോർക്കുമെത്രയോതിട്ടമോടേകുന്നു തൂവെളിച്ചം.. കട്ടക്കരിയിരുട്ടാകിലോ നൂലിഴപൊട്ടിയ പട്ടംകണക്കെയെല്ലാം,ഒട്ടും ശുഭകരമല്ലാതവതാളംകൊട്ടുന്ന പാട്ടുപോലായിടുന്നൂ.. പെട്ടകംതന്നിലെ പൊൻവെളിച്ചം തരാൻചൊട്ടതൊട്ടിന്നുമുദിച്ച നീയേ,വട്ടംകറങ്ങുന്ന ധാത്രിക്കു നെറ്റിയിൽപൊട്ടുകുത്തേണമേ തൃക്കരത്താൽ…. ജയദേവൻ