അക്ഷരക്കൂട്ടുകൾ.
രചന : ഗീത മന്ദസ്മിത ഏകാന്തതയുടെ അഗാധമാം തമോഗർത്തങ്ങളിൽദിശയേതെന്നറിയാതുഴലും നിശാപക്ഷിപോൽഞാനലഞ്ഞൊരാ ദിനരാത്രങ്ങളിൽഎനിക്കു കൂട്ടായ് വന്നതീ അക്ഷരക്കൂട്ടുകൾ, കൂട്ടായ്മകൾ,അവരേകിയ അക്ഷരച്ചെപ്പുകൾ, അതിൻ നുറുങ്ങു വെട്ടങ്ങൾ..!മനസ്സിലുള്ളതൊരു താളിലേക്കും, താളിൽ കിടപ്പതു മനസ്സിലേക്കുംകുറിച്ചിടാനായ്, നുകർന്നിടാനായ്, മഹത്വമേറുന്നൊരുപാധിയായിമനുഷ്യലോകത്തിനു വരദാനമായി,പാർന്നു തന്നതീ അക്ഷരങ്ങൾസംസാരമെല്ലാം പകർത്തുവാനും, സംസ്കാരങ്ങൾ പകരുവാനുംസംസാരസാഗരം നീന്തുവാനും,…
