വീണ്ടും ജനിയ്ക്കുവാൻ.
കവിത : സുമോദ് പരുമല* ആരോരുമില്ലെന്നാലുംനീയരികിൽവെറുതെമിണ്ടാതിരിയ്ക്കിലെന്നുംഎല്ലാരുമുണ്ടെന്നൊരോർമ്മ .ആരോരുമില്ലെങ്കിലുംനിൻ വിളികൾഒരു വേളകാതോരമണയുമ്പൊഴുംഎല്ലാരുമുണ്ടെന്നൊരോർമ്മ .ആരോരുമില്ലെങ്കിലുംനിൻ മിഴികൾഒരു മാത്രമാത്രംതഴുകുമ്പൊഴുംഎല്ലാരുമുണ്ടെന്നൊരോർമ്മ .ആരോരുമില്ലെങ്കിലുംനിൻചിരികൾഅറിയാതെയുള്ളിൽതെളിയുമ്പൊഴോഎല്ലാരുമുണ്ടെന്നൊരോർമ്മ .ഇടറാത്ത പാദങ്ങൾമുറിയാത്ത മനസ്സ്തോരാത്തസംഗീതമണയാത്ത ദീപം .മായാത്ത ചിരിമാത്രമെന്നുംവീണ്ടും ജനിയ്ക്കുവാൻഅറിയാതെയുള്ളിൽമോഹം നിറയ്ക്കുന്ന ഭാവം .
