കുട്ടിക്കുസൃതികൾ …… ഉണ്ണികൃഷ്ണൻ ബാലരാമപുരം
കുരുന്നുകൾക്കുള്ളിൽ തുളുമ്പുന്ന കൗതുകം,കതിരണിപ്പാടം കിനിയുന്ന കൺസുഖം,കമനീയമാം കേളി കൽക്കണ്ട മധുരിമ,ക്രീഡകനായ് മദിക്കും മനസ്സിനെ.കുതറിയോടും കിടാങ്ങൾ മുറ്റത്ത്,കൊടിയറ്റ് വീണ് നിമിഷങ്ങൾക്കുള്ളിലായ്,കിളിമരത്തിൽ കിളിർക്കുമിലകളിൽ,കുടമുല്ലമൊട്ടുകൾ തലയുയർത്തും പോലെ .കൊഞ്ചും മൊഴികളിൽ കിനിയും മിഴികളിൽ,കാലികമാകും കളങ്കമില്ലായ്മകൾ,കനിവെഴും ദൈവീക രൂപങ്ങളാകുമ്പോൾ,കുരുന്നുകളെല്ലാം ദൈവങ്ങളല്ലോ?കുട്ടിയ്ക്ക് കുസൃതികൾ കൂടപ്പിറപ്പുകൾകുട്ടിത്വം കുറുമ്പിന്റെ കൂടാരമല്ലോ?കൂടിയാൽ വന്നിടും…