Category: അറിയിപ്പുകൾ

ശ്രീ . ടി സി വി സതീശന് ഈ വായനയുടെ ‌ പ്രണാമം.

അപരാശിയിൽ പിറന്നതാവണം,കൂട്ട്യാത്തീരാത്ത പ്രാരാബ്ധങ്ങൾക്കുനടുവിൽ ജനിച്ചതാവുംജീവിത വഴിയിൽ മുള്ള് നീങ്ങിയ നേരമില്ല.നെരങ്ങിയാണ് നടത്തംഞെരങ്ങിയാണ് കിടത്തംരാവിലെ പിറന്ന സൂര്യനുംഉച്ചയ്ക്കു മുമ്പേ ഉറങ്ങിയ രാവിനും ഒരേ ഇരുട്ടുനിറം.കാലാണ് പറ്റിച്ചത്,ഉടലാണ് പറ്റിച്ചത്,ഉഭയരാശിയിൽ ശനിയുടെ, രാഹുവിന്റെ അപഹാരം.കന്നിലഗ്നത്തിൽ പാമ്പ്‌ മുയലിനെ നോക്കിച്ചിരിക്കുന്നു.മുയൽ പന്തയത്തിൽ ജയിക്കുന്നില്ല. ടി സി വി…

സമയം…. Pattom Sreedevi Nair

ജീവിതത്തില്‍ ഇനി സമയമെത്ര,ബാക്കി?അതറിയാന്‍ ഞാന്‍ ഇടയില്ലായിടങ്ങളിലൊക്കെ ചികഞ്ഞു നോക്കി.കണ്ണെത്താത്ത ദൂരത്തോളം,കാതെത്താത്ത കാലത്തോളം,ശബ്ദം അലയിട്ട്.നുരയിട്ട്,ഉണര്‍ത്തുന്ന നിമിഷങ്ങള്‍ തോറുംഞാന്‍ പരതി.നിരാശകള്‍കൊണ്ട് ആശകളെയും,വിസ്മൃതികൊണ്ട് സ്മൃതിയെയുംഉണര്‍ത്താമെന്ന് എന്നെ അറിയിച്ചശക്തിയെ അറിയാതെയറിഞ്ഞു!ഓരോനിമിഷത്തെയും,നിമിഷാര്‍ദ്ധങ്ങളെയും,വിഭജിക്കാന്‍ ഞാന്‍,എന്റെമനസ്സിലെ ആവനാഴികളില്‍ശരങ്ങളെതെരഞ്ഞു.ഏതുശരത്തിനായിരിക്കാം ജീവിതബന്ധങ്ങളെയും,ചിന്തകളെയുംവിഭജിച്ചുതരാന്‍ കഴിയുക?മനസ്സെന്ന മാന്ത്രികന്‍ എന്നുംഎവിടെയും പിടിതരാതെ കറങ്ങിനടക്കുന്നതും,പ്രപഞ്ചസത്യങ്ങളില്‍ വിലയിക്കുന്നതുംഅകലങ്ങളില്‍ അലയുന്നതുംഞാനറിയുന്നു.ഉള്ളിലെ നീരാളിപ്പിടുത്തത്തില്‍നിന്നുംബാഹ്യലോകത്തിന്റെ വാതായനങ്ങള്‍കടന്നുവരാന്‍…

ഇന്നലെ ഇന്ന് നാളെ….. ബിനു. ആർ.

ഇന്നലെകൾ നഷ്ടമായവർ,ഇന്നിന്റെ ചിന്താമണ്ഡലത്തിൽ കയറിവലിച്ചെറിഞ്ഞവയെല്ലാം സ്വപ്നങ്ങളുടെകുപ്പത്തൊട്ടിയിൽ ചികഞ്ഞുനോക്കുന്നു.. !അവിടെക്കണ്ടതെല്ലാം ചീഞ്ഞുമറിഞ്ഞുതിരിച്ചറിയാൻ കഴിയാത്തതായിരുന്നു.പിന്നീടുതിരഞ്ഞതെല്ലാം മൺമറഞ്ഞുപോയഓർമകളുടെ ചപ്പുചവറുകളും.. !കാലമാം കുപ്പത്തൊട്ടിയിൽ കൂട്ടിയിട്ടിരിക്കുന്നൂവാക്കുപോയ ഇഷ്ടങ്ങളുംചിതലരിച്ച ബന്ധങ്ങളും കാണാത്തതായരക്തം വറ്റിപ്പോയ സ്വന്തങ്ങളും… !ചിതലരിച്ചുപോയ മച്ചിൽ മരങ്ങളെല്ലാംകുശുകുശുത്തങ്ങനെ കണ്ടാലുംതിരിച്ചറിയാത്തപോലെ തെളിയാത്തതായിഒമനിച്ചുകൊണ്ടുനടന്നമാതാപിതാക്കളെപോൽ… !കോലങ്ങൾ തെളിഞ്ഞു വരും കാലംഒന്നുമോർക്കാതെ വീണ്ടും കടൽ…

പിറക്കുമോ വീണ്ടുമെൻ പ്രിയകേരളം? ….. ഗീത മന്ദസ്മിത

എവിടെയെൻ മലരണിക്കാടുകൾ…എവിടെയെൻ പുഞ്ചനെല്പാടങ്ങൾ…എവിടെയെൻ പച്ചപ്പനംതത്തകൾ…എവിടെയെൻ തണ്ണീർത്തടങ്ങൾ…എവിടെയെൻ കായലോരങ്ങൾ…എവിടെയെൻ നിളയുടെ കളകളാരവങ്ങൾ…എവിടെയെൻ പ്രൗഢമാം പശ്ചിമഘട്ടങ്ങൾ…എവിടെയെൻ മധുരമാം മലയാളമൊഴികൾ…പിറക്കുമോ ഇനിയിവിടെയൊരു തുഞ്ചൻ…പിറക്കുമോ ഇനിയിവിടെയൊരു കുഞ്ചൻ…പിറക്കുമോ ഇനിയിവിടെയൊരു ഗുരുദേവൻ…പിറക്കുമോ ഇനിയിവിടെയൊരു മഹാബലി…പിറക്കുമോ വീണ്ടുമൊരു പരശുരാമൻ…പിറക്കുമോ വീണ്ടുമെൻ പ്രിയകേരളം..?

നാളെ നവ൦ബർ 1 കേരളപ്പിറവി ദിന൦ …. Shyla Kumari

കേരളീയ വസ്ത്ര൦ ധരിച്ച് മുല്ലപ്പൂ ചൂടിനിൽക്കുന്ന ജനങ്ങളെക്കണ്ട് കേരള൦ കുളിരണിയുന്ന ദിവസ൦.മാതൃഭാഷ മലയാളി യുടെ നാവിൻ തുമ്പിൽ ഉണർന്ന് എണീക്കു ന്ന ദിന൦.വിദ്യാലയങ്ങളിൽ വായനശാലകളിൽ ഭാഷാകവിതകൾ അലയടിക്കുന്ന ദിന൦.ഭാഷയു൦,സ൦സ്കാരവു൦, പാരമ്പര്യവു൦ മറന്ന മലയാളിക്ക് പ്രകൃതിയു൦ ദൈവവു൦ ഒത്ത്ചേർന്ന് നൽകിയ പ്രളയപാഠ൦ നാ൦…

ഗാന്ധിയുടെ സ്വപ്നം…. സെയ്തലവി വിയൂർ

ആകാശത്തിന്അടിയിലായ്രാജ്യത്തിന്വസിച്ചിടാൻകാറ്റെടുക്കാത്തമഴ കുതിർക്കാത്തമാംസ ദാഹികൾഎത്തി നോക്കാത്തഒരു മേൽക്കൂരപണിയണം..മുട്ടുപൊക്കിളി –നിടയിലെങ്കിലുംനഗ്നത മറയുമാറുള്ളഉടയാട തയ്പിക്കാൻവലിപ്പമുള്ളഒരു പഴന്തുണിയെങ്കിലുംനാളെ രാജ്യത്തിനായ്വാങ്ങണം..കുഞ്ഞുങ്ങളുറങ്ങാൻപാതിരാത്രി വരെകഞ്ഞിക്കലത്തിൽകയിലിട്ടിളക്കുന്നഅമ്മമാർക്കായ്രാജ്യത്തിൻ്റെ വിരിമാറിൽഒരു നാഴിവിത്തിറക്കണം..മനുഷ്യത്വത്തിന്പൊള്ളുന്ന വിലയുള്ളഗ്രാമ ചന്തകൾരാജ്യത്തുടനീളംസ്ഥാപിക്കണം..അങ്ങനെഅന്തി നേരത്തെങ്കിലുംരാജ്യമൊന്ന്തല ചായ്ക്കണം..നാലാളുകൾക്കിടയിലെങ്കിലുംനാണം മറച്ചുനടക്കണം..ഒരു നേരമെങ്കിലുംവിശപ്പിൻ വിലാപംനിലക്കണം..മനുഷ്യത്വത്തിനു മേൽകെട്ട കൈകൾവീഴാതിരിക്കണം..സ്വപ്നങ്ങളുമായിനടന്നു നീങ്ങുമ്പോഴാണ്ഗാന്ധിയിൽ ചിലർതങ്ങളുടെ സ്വപ്നങ്ങൾനടപ്പാക്കിയത്..മൽപിടുത്തത്തിലന്ന്വീണു ചിതറിയസ്വപ്ന ശകലങ്ങളെതെരഞ്ഞു പിടിച്ചുമറവു ചെയ്യുന്നതിരക്കിലാണിന്ന്ഗാന്ധി ഘാതകർ..…

“ദൈവ ജീവിതം ! ….. Mathew Varghese

ഒരു ദിവസത്തെഅവധി കിട്ടാൻ ആർക്ക്,അപേക്ഷ സമർപ്പിക്കണംഎന്നറിയാതെ സ്വർഗത്തിൽഉലാത്തുകയായിരുന്നുഇപ്പോഴത്തെ ദൈവംഅദ്ദേഹംദൈവം ഒന്നാമന്റെഅന്നത്തെ ഡയറിയെടുത്ത്സസൂക്ഷ്മം വീക്ഷിക്കുന്നുഏഴാമത്തെ ദിവസംശരിക്കും വിശ്രമിച്ചതായിഅതിൽ രേഖപ്പെടുത്തിയത്പതുക്കെ വായിക്കുന്നു.പിന്നെയുംഏടുകൾ മറിയ്ക്കുമ്പോൾമുഖ്യ ചെകുത്താനോട്‌ഒരു അന്തിസൽക്കാരംവാഗ്ദാനം ചെയ്ത്ഇരുവരും ഒന്നിച്ചിരുന്ന്വെള്ളം വീഞ്ഞാക്കിഉപചാരം ചെയ്ത്പാനം ചെയ്തത്…..“പ്രേരിപ്പിക്കണംഅവളെക്കൊണ്ട്അവനെ, ആപ്പിൾതീറ്റിക്കണം…. !”അങ്ങനെയൊരു കരാറിൽഅവർ പരസ്പരംഒപ്പ് വച്ചത് !ഇപ്പോൾ ദൈവത്തിന്ഖേദപൂർവ്വം, ഇങ്ങനെമനസ്സിലായിക്കാണും.,വിശ്രമം…

ഓർമ്മകളിലെ ചുവന്ന സൂര്യൻ …. Raj Rajj

ജനനം 1928 മാർച്ച്‌ 25 മരണം 1975 ഒക്ടോബർ 27 സ്വന്തം ജന്മസ്ഥലം തന്നെ പേരാക്കി മാറ്റിയ മഹാകവിയായിരുന്നുവയലാർ രാമവർമ്മ.ആദ്യ കാലങ്ങളിൽ കവിതകളായിരുന്നു അദ്ദേഹത്തിന്റെ കേളിരംഗം പിന്നെ നാടകഗാന രചനയിലേക്കും, ചലച്ചിത്ര ഗാനരചനയിലേക്കുംഅദ്ദേഹത്തിന്റെ തൂലിക വിസ്മയത്തിന്റെ ഇന്ദ്രജാലങ്ങൾ തീർത്തു.സാമൂഹ്യ അനീതിക്കും, വർഗീയതക്കുക്കുമെതിരെ…

ഹൃദയപൂർവ്വം അബിക്ക് …. Shihabuddin Purangu

ഞാൻതപിച്ചയത്രയുംനീ വെളിച്ചമാവുകമകനേ …ഞാനലഞ്ഞമരുവിനത്രയുംനീ തണലാവുകമകനേ …ഞാൻഊർന്നുപോയതിലേറെനീ നിറവാവുകമകനേകനൽവഴികളിൽവാഴ് വുലർന്നൊരുവന്റെആത്മാവിനർത്ഥനമായ്പിറന്നവനേപർവ്വതങ്ങളുടെഔന്നിത്ത്യത്തേക്കാളേറെസാഗരങ്ങളുടെആഴങ്ങളേക്കാളേറെനിന്നിലെ നിന്നെനീദീപ്തമാക്കുകഏത് നക്ഷത്രവുംകനവ് കാണുന്നആകാശമാവുക …ശിഹാബുദ്ധീൻപുറങ്ങ്

വളരണം മാനവമനസ്സുകൾ …. Rajesh Chirakkal

പുസ്തകങ്ങൾ പൂജക്ക് വച്ചു…ആയുധങ്ങൾ പൂജയിൽ ആണ്.ചിന്തിക്കുവാൻ സമയം ഉണ്ട്,ശാസ്ത്രം വളരുന്നുണ്ട്.നാം അങ്ങ് ചൊവ്വവരെ എത്തി,പക്ഷെ വളരുന്നില്ല മനസ്സുകൾ…!മാനവ മനസ്സുകൾ എന്തോ അറിയില്ല,മതഗ്രന്ഥങ്ങളിൽ എല്ലാം…അന്യ മതങ്ങളെ സ്നേഹിക്കാൻ,പറയുന്നു ദൈവങ്ങൾ,എന്തേ ചെയ്യുന്നില്ല..!പഠിച്ചവരാണ് നാം നമുക്ക്,കുഴികൾ വെട്ടണോ സോദരേ…നമ്മുടെ ഭാവി തലമുറ,നമ്മെ കണ്ടു പഠിക്കണം.അവർ പറയണം…