ഇന്നലെവെളുക്കുമ്പോൾ മഴയേറ്റുവിറച്ചുനിന്നഭൂമി ഒന്നുസടകുടഞ്ഞതുകണ്ടുനമ്മൾഞെട്ടറ്റുമോഹാലസ്യമോടെഞരണ്ടുപിരണ്ടു…. മഞ്ഞുമൂടിയ വരയാടുകളുടെ മേടുകൾഉരണ്ടുപിരണ്ടങ്ങനെ തെന്നിമാറിയപ്പോൾനമ്മുടെ മനസ്സിലൊരായിരം കരിന്തിരികൾനടുക്കത്തോടെ കത്തിയമർന്നു…. ചിതലരിക്കപ്പെട്ട ജീവിതങ്ങളുടെ ജീവനുകൾമണ്ണിന്നടിയിൽപ്പെട്ടു ഞെരിഞ്ഞമർന്നപ്പോൾകാണാക്കാഴ്ചകൾ തേടുന്ന മാനസരവങ്ങൾഞടുങ്ങിയൊന്നുണർന്നു കരഞ്ഞു… സൂര്യദേവനൊന്നസ്തമിച്ചു കഴിഞ്ഞപ്പോൾആകാശദേവരഥങ്ങളിലൊന്ന് ഭൂമിയിൽതെന്നിയൊന്നുവീണപ്പോൾകൊഴിഞ്ഞുപോയആരുടെയൊക്കെയോ ആരാധ്യങ്ങളുടെ, ജീവൻപറന്നുപോയതു കാൺകേകണ്ണീർമുത്തുക്കൾ തുരുതുരെ നമ്മുടെ നെഞ്ചകത്തിൽ വിരിഞ്ഞുപടർന്നു,സ്വപ്നം തേടിപോയവരൊക്കെയും, ഒരുസ്വപ്നവുംകൂടാതെ നെഞ്ചകത്തിലൊരുവേദനയായ്…