പ്രണയപക്ഷി
രചന : രാജു കാഞ്ഞിരങ്ങാട്✍ വൃക്ഷങ്ങൾവേനൽക്കാലത്തും മഴക്കാലത്തുമെന്നപോലെഹൃദയങ്ങൾ പരസ്പര ധാരണയിലെത്തുന്നു സ്നേഹത്തിനു വേണ്ടി പറന്നു വന്നകൂടുപേക്ഷിച്ച പക്ഷിയാണു പ്രണയംഅറിയാത്തൊരു വാക്കു തിരഞ്ഞ്അനന്തമായആകാശത്തലയുന്ന പക്ഷി കുളിർ കാറ്റേറ്റ് ലില്ലിപ്പൂവുപോലെഅതുലയുന്നുഹൃദയം കണ്ണുകളിൽ ജ്വലിക്കുന്നുചക്രവാള സീമയ്ക്കുമപ്പുറംസ്നേഹത്തിൻ്റെ ചെറു സ്വർണ്ണ ത്തരികളെഅതു കണ്ടെടുക്കുന്നു.