വീട് വരച്ചിടുന്നൊരു കുട്ടി ….. Adv Ajmal Bin Rahman
ഒഴിവു പിരിയഡിലെല്ലാംക്ലാസ് മുറിയിലെ ബോർഡിൽവെളുത്ത ചോക്കുകൊണ്ട്വീട് വരച്ചിടുന്നൊരുകുട്ടിയുണ്ടായിരുന്നു….. ഇന്റർവെൽ സമയങ്ങളിൽഉച്ചയൂണിനുള്ളഇടവേളകളിൽ,ഒഴിവ് പിരിയഡുകളിൽഎല്ലാംവീട് വരക്കുന്ന ഒരു കുട്ടി….. അവനൊഴികെഎല്ലാവരുംഅവനെ കളിയാക്കികൊണ്ടിരിക്കും… ദിവസേനേ ഒരേ മിട്ടായിതിന്നാൽ തന്നെഎനിക്ക് മടുക്കുമെന്ന്അവസാന ബെഞ്ചിലിരുന്ന്ഭക്ഷണപ്രിയനായ ഒരു കുട്ടിഅടക്കം പറയും…. എനിക്കാണേൽഎന്നും ഒരേ കളറുള്ളമാലയിട്ട് വരുന്നത് തന്നെഇഷ്ടമല്ലെന്ന്കളറുകളേറെയുള്ളൊരുമുത്തുമണിമാലയിട്ടൊരു കുട്ടിതിരുത്തും…… അപ്പോഴും…
