ഏട്ടൻ
രചന : പട്ടം ശ്രീദേവിനായർ✍ അനിയത്തി യെന്നു വിളിച്ചുയേട്ടൻ ,ഒരു വിളിപ്പാടകലെ കാത്തുനിന്നോ ?അരികിലായിഒരു പദനിസ്വനം …ബാല്യത്തിൽ ഞാനെന്നുംകേൾക്കും പോലെ ,,ഒന്ന് തിരിഞ്ഞു ഞാൻ നോക്കി എന്റെകണ്ണുകൾ ഈറനണിഞ്ഞുപോയികേട്ടുമറക്കാത്തമധുരശബ്ദംഎൻ കാതിൽ വീണ്ടും പ്രതിദ്ധ്വനിച്ചു …കൊച്ചനിയത്തി നീ യെവിടെയാണ് ?സ്വപ്നത്തിൽ നിന്നും ഉണർന്നതില്ലേ…
