ജനനവും മരണവും
ജനിപ്പിക്കാൻ രതന
വിസ്പോടനവും
ഹൃദയത്തകർച്ചയും
ഹൃദിയിൽച്ചേർക്കലും
കളവും കള്ള വാക്കുകളും
ഉടുത്തൊരോ ഉറത്തരങ്ങളും
തടുത്തു നിർത്തിയ
താഴ്വാര ഉടയാടകളും
പ്രകൃതി വിളിയുടെ
ബാക്കിപത്രങ്ങളും
കരയുന്ന കൊച്ചിൻ്റെ
തണുക്കുന്നശരീരവും
കരഞ്ഞു തീർത്തോരു
കബന്ധ ശേഷിപ്പുകളും
കൈകോർത്തു നടന്ന
പരുക്കൻകല്ലുകളും
രുചി നുണഞ്ഞെറിഞ്ഞ
മധുരത്തിൻ ഉടയാടകളും
ഊറ്റിയെടുത്തെറിഞ്ഞോരോ
മാമ്പഴചാറിൻ കൂടുകളും
അഴുക്കിനാൽവഴി പിരിഞ്ഞോരോ
അടി വസ്ത്ര കൂട്ടവും
പ്രേമ സല്ലാപത്തിൻ
ബാക്കിപത്രങ്ങളും
എന്തെല്ലാം കാണണം
കണ്ടു കണ്ണടച്ചീടണം
എത്രയോ നാളായി
നിങ്ങളിങ്ങനെ കാത്തു കിടക്കുന്നു
നേർവഴി തെറ്റാതെ –
നേർവഴി തെറ്റാതെ
✍️

പ്രകാശ് പോളശ്ശേരി

By ivayana